പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധം -രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: യു.പിയിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ എ.ഐ.സി.സി ജനറൽ സ െക്രട്ടറി പ്രിയങ്ക ഗാന്ധിയെ കസ്റ്റഡിയിലെടുത്ത യു.പി പൊലീസ് നടപടിയിൽ പ്രതിഷേധവുമായി കോൺഗ്രസ് മുൻ അധ്യക്ഷൻ ര ാഹുൽ ഗാന്ധി. പ്രിയങ്കയുടെ അറസ്റ്റ് നിയമവിരുദ്ധമെന്നും സർക്കാർ നടപടി അസ്വസ്ഥപ്പെടുത്തുന്നുവെന്നും രാഹുൽ ട്വ ീറ്റ് ചെയ്തു.
ബി.ജെ.പി സർക്കാറിന്‍റെ കീഴിൽ സംസ്ഥാനത്തെ അരക്ഷിതാവസ്ഥയാണ് സംഭവം സൂചിപ്പിക്കുന്നത്. അധികാരത ്തിന്‍റെ ഏകപക്ഷീയമായ പ്രയോഗമാണിതെന്നും രാഹുൽ വ്യക്തമാക്കി.
ഉത്തർപ്രദേശിലെ സോനേബാന്ദ്ര ഗ്രാമത്തിൽ വെടിവെപ്പിൽ കൊല്ലപ്പെട്ടവരെ സന്ദർശിക്കാനെത്തിയ പ്രിയങ്ക ഗാന്ധിയെ യു.പി പൊലീസ് തടയുകയായിരുന്നു. നടപടിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രിയങ്കയെയും പാർട്ടി നേതാക്കളെയും പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
The illegal arrest of Priyanka in Sonbhadra, UP, is disturbing. This arbitrary application of power, to prevent her from meeting families of the 10 Adivasi farmers brutally gunned down for refusing to vacate their own land, reveals the BJP Govt’s increasing insecurity in UP. pic.twitter.com/D1rty8KJVq
— Rahul Gandhi (@RahulGandhi) July 19, 2019
വെടിവെപ്പിൽ മരിച്ചവരുടെ കുടുംബങ്ങളെ സന്ദർശിക്കുന്നതിനാണ് താൻ ഇവിടെ എത്തിയത്. തന്‍റെ മകന്‍റെ പ്രായമുള്ള ഒരു കുട്ടി വെടിയേറ്റ് ആശുപത്രിയിൽ ചികിൽസയിലാണ്. തന്നെ ഇവിടെ തടഞ്ഞതിനുള്ള കാരണം യു.പി പൊലീസ് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ഭൂമിത്തർക്കത്തെ തുടർന്ന് ഗ്രാമത്തലവന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ വെടിവെപ്പിൽ മൂന്നു സ്ത്രീകളടക്കം 10 ഗ്രാമീണരാണ് സോനേബാന്ദ്രയിൽ കൊല്ലപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.