'അഹങ്കാരത്തിെൻറ കസേരയിൽ നിന്നെഴുന്നേറ്റ് കർഷകർക്ക് അധികാരം നൽകൂ' -കർഷക സമരത്തെ പിന്തുണച്ച് രാഹുൽ
text_fieldsന്യൂഡൽഹി: കേന്ദ്രസർക്കാറിെൻറ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് പിന്തുണ അറിയിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നമ്മുടെ അന്നദാതാക്കൾ തെരുവുകളിലും മൈതാനങ്ങളിലും പ്രതിഷേധിച്ചുകൊണ്ടിരിക്കുന്നു. അതേസമയം മാധ്യമങ്ങളിൽ നുണക്കഥകൾ പരക്കുകയാണ്. കർഷരോട് കടപ്പാട് വീട്ടേണ്ടത് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാണെന്നും ലാത്തിക്കടിച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമല്ലെന്നും അദ്ദേഹം പറഞ്ഞു.
'നമ്മുടെ അന്നദാതാക്കൾ തെരുവുകളിലും ൈമതാനങ്ങളിലും പ്രതിഷേധിച്ച് കൊണ്ടിരിക്കുന്നു. അതേസമയം മറുവശത്ത് മാധ്യമങ്ങളിലൂടെ നുണകൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മളെല്ലാവരും കർഷകരുടെ കഠിനാധ്വാനത്തോട് കടപ്പെട്ടിരുന്നു. ഈ കടപ്പാട് വീട്ടേണ്ടത് കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ടാകണം. അല്ലാതെ ലാത്തിക്കടിച്ചും കണ്ണീർ വാതകം പ്രയോഗിച്ചുമല്ല. ഉണരൂ...അഹങ്കാരത്തിെൻറ കസേരയിൽ നിന്നെഴുന്നേറ്റ് കർഷകർക്ക് അധികാരം നൽകൂ' -രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
ആറുദിവസമായി ഡൽഹിയിലെ അതിർത്തിയിൽ തുടരുന്ന കർഷക സമരത്തിന് പിന്തുണ അറിയിച്ച് നിരവധി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേസമയം കർഷകരെ കേന്ദ്രസർക്കാർ ചൊവ്വാഴ്ച വൈകീട്ട് മൂന്നുമണിക്ക് ചർച്ചക്ക് വിളിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്, നരേന്ദ്ര തോമർ തുടങ്ങിയവർ ചർച്ചയിൽ പെങ്കടുക്കും. എന്നാൽ 500 കർഷക സംഘടനകളെയും വിളിച്ചാൽ മാത്രമേ ചർച്ചക്ക് തയാറാകൂ എന്നാണ് കർഷകരുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.