Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇൻഡ്യ സഖ്യം...

ഇൻഡ്യ സഖ്യം അധികാരത്തിലെത്തിയാൽ ജാതി സെൻസസ് നടത്തും -രാഹുൽ ഗാന്ധി

text_fields
bookmark_border
Rahul Gandhi
cancel

നാ​ഗ്പു​ർ: കേ​ന്ദ്ര​ത്തി​ൽ ഇ​ൻ​ഡ്യ സ​ഖ്യം അ​ധി​കാ​ര​ത്തി​​ലെ​ത്തി​യാ​ൽ ജാ​തി സെ​ൻ​സ​സ് ന​ട​ത്തു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് തു​ട​ക്കം കു​റി​ച്ച് ‘ഞ​ങ്ങ​ൾ ത​യാ​റാ​ണ്’ ത​ല​ക്കെ​ട്ടി​ൽ കോ​ൺ​ഗ്ര​സ് 139ാം സ്ഥാ​പ​ക​ദി​ന​ത്തി​ൽ ആ​ർ.​എ​സ്.​എ​സ് ആ​സ്ഥാ​ന​മാ​യ നാ​ഗ്പു​രി​ൽ സം​ഘ​ടി​പ്പി​ച്ച ​പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കും ദ​ലി​തു​ക​ൾ​ക്കും ഗോ​ത്ര​വ​ർ​ഗ​ക്കാ​ർ​ക്കും ഇ​പ്പോ​ഴും പ​ല മേ​ഖ​ല​ക​ളി​ലും മ​തി​യാ​യ പ്രാ​തി​നി​ധ്യ​മി​ല്ലെ​ന്ന് ​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജാ​തി സെ​ൻ​സ​സ് ന​ട​ത്തേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ് ഇ​ത് വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഒ.​ബി.​സി​ക്കാ​ര​നാ​ണെ​ന്നാ​ണ് നേ​ര​ത്തെ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, ജാ​തി സെ​ൻ​സ​സ് ന​ട​ത്ത​ണ​മെ​ന്ന് താ​ൻ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ അ​​ദ്ദേ​ഹം പ​റ​യു​ന്നു രാ​ജ്യ​ത്ത് പാ​വ​ങ്ങ​ൾ എ​ന്ന ഒ​റ്റ ജാ​തി​യേ ഉ​ള്ളൂ​വെ​ന്ന്. അ​ങ്ങ​നെ​യെ​ങ്കി​ൽ താ​ൻ ഒ.​ബി.​സി​യാ​ണെ​ന്ന് അ​ദ്ദേ​ഹം നി​ര​ന്ത​രം പ​റ​യു​ന്ന​തെ​ന്തി​നാ​​ണെ​ന്ന് രാ​ഹു​ൽ ചോ​ദി​ച്ചു. രാ​ഷ്ട്രീ​യാ​ധി​കാ​ര​ത്തി​നു​ള്ള പോ​രാ​ട്ട​ത്തി​ന്റെ അ​ടി​സ്ഥാ​നം പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ്. ര​ണ്ട് വി​രു​ദ്ധ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള പോ​രാ​ട്ട​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ രാ​ജ്യ​ത്ത് ന​ട​ക്കാ​നി​രി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​ക്കാ​ര​ന് അ​ധി​കാ​രം കൈ​മാ​റു​ക​യെ​ന്ന ല​ക്ഷ്യ​മാ​ണ് കോ​ൺ​ഗ്ര​സി​നു​ള്ള​ത്. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ത്തി​നി​ടെ എ​ത്ര യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ മോ​ദി സ​ർ​ക്കാ​റി​ന് സാ​ധി​ച്ചു​വെ​ന്ന് അ​ദ്ദേ​ഹം ചോ​ദി​ച്ചു. തൊ​ഴി​ലി​ല്ലാ​യ്മ ഏ​റ്റ​വും രൂ​ക്ഷ​മാ​ണി​പ്പോ​ൾ. ഇ​ൻ​ഡ്യ സ​ഖ്യ​ത്തി​ന് മാ​ത്ര​മേ യു​വാ​ക്ക​ൾ​ക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ സാ​ധി​ക്കു.

ബി.​ജെ.​പി സ​ർ​ക്കാ​ർ രാ​ജ്യ​ത്തെ വ​ലി​യൊ​രു വി​ഭാ​ഗ​ത്തെ പ​ട്ടി​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടു. ബി.​ജെ.​പി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി ഏ​റ്റ​വും താ​​ഴേ​ക്കി​ട​യി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ന് പോ​ലും മു​തി​ർ​ന്ന നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യാ​വു​ന്ന പാ​ർ​ട്ടി​യാ​ണ് കോ​ൺ​ഗ്ര​സ്. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ല​ല്ല, പ്ര​ത്യേ​ക സം​ഘ​ട​ന​യു​മാ​യു​ള്ള ബ​ന്ധം പ​രി​ഗ​ണി​ച്ചാ​ണ് നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​ഡ്യ സ​ഖ്യം അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ ന്യാ​യ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്ന് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്റ് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു.

കോൺഗ്രസ് ലക്ഷ്യം ജനക്ഷേമം -ഖാർഗെ

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യെ കെ​ട്ടി​പ്പ​ടു​ക്കാ​ൻ കോ​ൺ​ഗ്ര​സ് തി​ക​ഞ്ഞ സ​ത്യ​സ​ന്ധ​ത​യോ​ടെ പോ​രാ​ടു​ന്ന​തി​ൽ അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ. പാ​ർ​ട്ടി​യു​ടെ 139ാംം സ്ഥാ​പ​ക​ദി​ന​ത്തി​ൽ എ.​ഐ.​സി.​സി ആ​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് പ​താ​ക ഉ​യ​ർ​ത്തി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ൺ​ഗ്ര​സ് അ​തി​ന്റെ പ്ര​ത്യ​യ​ശാ​സ്ത്ര​ങ്ങ​ളി​ൽ​നി​ന്ന് മാ​റി​പ്പോ​വി​ല്ലെ​ന്ന് രാ​ജ്യ​ത്തി​ന് സ​ന്ദേ​ശം ന​ൽ​കു​ക​യാ​ണ് സ്ഥാ​പ​ക​ദി​ന​ത്തി​ൽ ത​ങ്ങ​ളു​ടെ ക​ട​മ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജ​ന​ക്ഷേ​മ​മാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ ല​ക്ഷ്യം. വി​വേ​ച​ന​മി​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും അ​വ​സ​ര​ങ്ങ​ളും ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന രാ​ഷ്ട്രീ​യ, സാ​മ്പ​ത്തി​ക, സാ​മൂ​ഹി​ക അ​വ​കാ​ശ​ങ്ങ​ളു​മു​ള്ള പാ​ർ​ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യ​ത്തി​ൽ അ​ധി​ഷ്ഠി​ത​മാ​യ ഇ​ന്ത്യ​യി​ൽ ത​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു​​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി, രാ​ജീ​വ് ശു​ക്ല തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു.

പാ​ർ​ട്ടി അം​ഗ​ങ്ങ​ൾ​ക്ക് രാ​ഹു​ൽ ഗാ​ന്ധി​യും ആ​ശം​സ അ​റി​യി​ച്ചു. സ​ത്യ​വും അ​ഹിം​സ​യു​മാ​ണ് കോ​ൺ​ഗ്ര​സി​ന്റെ അ​ടി​ത്ത​റ​യെ​ന്നും സ്‌​നേ​ഹം, സാ​ഹോ​ദ​ര്യം, ബ​ഹു​മാ​നം, സ​മ​ത്വം, രാ​ജ്യ​സ്നേ​ഹം എ​ന്നി​വ​യാ​ണ് മേ​ൽ​ക്കൂ​ര​യെ​ന്നും അ​ദ്ദേ​ഹം എ​ക്സി​ൽ കു​റി​ച്ചു. ഇ​ത്ത​ര​മൊ​രു സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും രാ​ഹു​ൽ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Caste CensusIndia NewsINDIA AllianceRahul Gandhi
News Summary - Rahul Gandhi Revives Push for Caste Census Once More
Next Story