സഹാറൺപൂർ സന്ദർശനം: രാഹുൽ ഗാന്ധിയെ ജില്ലാതിർത്തിയിൽ തടഞ്ഞു
text_fieldsലഖ്നോ: ജാതി സംഘർഷം രൂക്ഷമായ യു.പിയിലെ സഹാറൺപൂരിൽ സന്ദർശനം നടത്താനുള്ള കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ശ്രമം ജില്ലാ ഭരണകൂടം തടഞ്ഞു. ജില്ലാ അതിർത്തിയിൽ തടഞ്ഞ രാഹുലിന് കലാപബാധിത പ്രദേശങ്ങളിലേക്ക് പ്രവേശനം നിഷേധിച്ചു.
സംഘർഷത്തിൽ വ്യാപക നാശമുണ്ടായ പടിഞ്ഞാറൻ യു.പിയിലെ ജനങ്ങളുമായി രാഹുൽഗാന്ധി സംസാരിച്ചു. സഹാറൻപൂർ സംഘർഷം രൂക്ഷമായ ശബീർപുരിൽ നിന്നും എത്തപ്പെട്ടവരുമായാണ് രാഹുൽ കൂടിക്കാഴ്ച നടത്തിയത്. കോൺഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്, രാജ് ബബ്ബാർ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഇന്നത്തെ ഇന്ത്യൻ സമൂഹത്തിൽ ദുർബല വിഭാഗങ്ങൾക്ക് സ്ഥാനമില്ല. എല്ലാ പൗരൻമാരെയും സംരക്ഷിക്കുന്നത് സർക്കാറിൻറെ ഉത്തരവാദിത്തമാണ്. എൻ.ഡി.എ സർക്കാർ രാജ്യത്തുടനീളം ദുർബലവിഭാഗങ്ങളിൽ ഭീതിയുണ്ടാക്കുകയാണ്. സഹാറൺപൂരിലുള്ള ദലിതുകൾ മാത്രമല്ല, രാജ്യത്തുടനീളം ദലിതുകൾ ആക്രമിക്കപ്പെടുകയാണ്. കേന്ദ്രസർക്കാറിനാണ് ഇതിൻെറ ഉത്തരവാദിത്തം- രാഹുൽ കുറ്റപ്പെടുത്തി. മെയ് ഒമ്പതിനുണ്ടായ ആക്രമണങ്ങളിൽ പരിക്കേറ്റ ബാദൽ, സാവൻ എന്നീ ദലിത് സഹോദരന്മാരുമായും രാഹുൽ സംസാരിച്ചു.
സഹാറൺപൂർ സന്ദർശിക്കാൻ രാഹുൽ ഗാന്ധിക്ക് ഇന്നലെ അനുമതി നിഷേധിച്ചിരുന്നു. ബി.എസ്.പി നേതാവ് മായാവതിയുടെ സന്ദർശനത്തിന് തൊട്ടുപിറകെയാണ് രാഹുൽ ഗാന്ധിയും സന്ദർശനത്തിന് അനുമതി തേടിയത്. ശക്തമായ പൊലീസ് കാവൽ ഉണ്ടായിട്ടു പോലും മായാവതിയുടെ സന്ദർശന ശേഷം വീണ്ടും പ്രദേശത്ത് സംഘർഷമുണ്ടായിരുന്നു. ഇത് പൊലീസിന് വൻ നാണക്കേടുണ്ടാക്കി. ഇതേ തുടർന്നാണ് രാഹുൽ ഗാന്ധിക്ക് അനുമതി നിഷേധിച്ചത്.
തുടർച്ചയായി ഉണ്ടാകുന്ന സംഘർഷത്തിനിടയിൽ ദലിത് വിഭാഗക്കാരുടെ നൂറുകണക്കിന് വീടുകൾ തകർക്കപ്പെട്ടിട്ടുണ്ട്. ഭീഷണി മൂലം ഒേട്ടറെപ്പേർ വീടുപേക്ഷിച്ച് പലായനം ചെയ്തു. സഹാറൺപുർ കലാപത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ഞായാറാഴ്ച മുഖ്യമന്ത്രി േയാഗി ആദിത്യനാഥിനെ ദലിത്സംഘടനകൾ കരിെങ്കാടി കാണിച്ചിരുന്നു. ഡൽഹിയിൽ െപാലീസ് വിലക്ക് ലംഘിച്ച് കൂറ്റൻ റാലി നടത്തുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.