അടിയന്തരാവസ്ഥ തീർത്തും തെറ്റായിരുന്നുവെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: 1975 ൽ, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോർണൽ സര്‍വ്വകലാശാല െപ്രാഫസറും സാമ്പത്തിക വിദഗ്ധനുമായ കൗഷിക് ഭാസുവുമായുള്ള അഭിമുഖത്തിലാണ് രാഹുലിന്‍റെ തുറന്നു പറച്ചിൽ.
'അത് (അടിയന്തരാവസ്ഥ) തീർത്തും തെറ്റായിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്.' - രാഹുൽ പറഞ്ഞു.
'അതേസമയം, ഒരു ഘട്ടത്തിലും ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഘടനയെയും ചട്ടക്കൂടിനെയും കോൺഗ്രസ് കയ്യേറ്റം ചെയ്തിട്ടില്ല. തുറന്നു പറയകയാണെങ്കിൽ, കോൺഗ്രസിന് ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാർട്ടി ഘടന അതിനനുവദിക്കുന്നില്ല' - രാഹുൽ തുടർന്നു.
എന്നാൽ, അടിയന്തരാവസ്ഥക്കാലത്ത് സംഭവിച്ചതും ഇക്കാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നതുമായ കാര്യങ്ങള്‍ തമ്മില്‍ അടിസ്ഥാനപരമായ വ്യത്യാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'ഇപ്പോൾ സംഭവിക്കുന്നത് തീർത്തും വ്യത്യസ്തമാണ്. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് അവരുടെ ആളുകളെ നിറക്കുകയാണ്. അതുകൊണ്ടു തന്നെ, തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തിയാലും ഭരണഘടനാസ്ഥാപനങ്ങളെ ഉടനെയൊന്നും മോചിപ്പിക്കാനാകില്ല'- രാഹുൽ പറഞ്ഞു.
ആർ.എസ്.എസ് ബന്ധമുള്ള മുതിർന്ന ഉദ്യോഗസ്ഥർ തന്‍റെ ഉത്തരവുകൾ അനുസരിക്കുന്നില്ലെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രി കമൽനാഥ് തേന്നാട് പറഞ്ഞത് രാഹുൽ അഭിമുഖത്തിൽ ഒാർത്തെടുത്തു. ഭരണഘടനാ സ്ഥാപനങ്ങളിൽ ആർ.എസ്.എസ് നടത്തിയ കയ്യേറ്റം വ്യക്തമാക്കുന്നതാണ് കമൽനാഥിന്‍റെ അനുഭവം.
'ആധുനിക ജനാധിപത്യങ്ങൾ നിലനിൽക്കുന്നത് ഭരണഘടനാസ്ഥാപനങ്ങൾ സ്വതന്ത്രവും പരസ്പര പൂരകവുമായി നിലനിൽക്കുേമ്പാഴാണ്. എന്നാൽ, ഇന്ത്യയിലെ മുഴുവൻ സ്ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആർ.എസ്.എസ്. ആസൂത്രിതമായി ആക്രമിച്ച് ഇല്ലാതാക്കുകയാണ്. ജനാധിപത്യം നശിക്കുകയാണെന്ന് ഞാൻ പറയില്ല, അതിനെ ഞെരിച്ച് കൊല്ലുകയാണെന്ന് പറയേണ്ടിവരും'- രാഹുൽ പറഞ്ഞു.
'പാര്‍ട്ടിക്കുള്ളിൽ ജനാധിപത്യപരമായ തെരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണെന്ന് വാദിച്ച ആദ്യയാളാണ് ഞാൻ. ബി.ജെ.പിയിലോ മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ ഉള്‍പ്പാര്‍ട്ടി ജനാധിപത്യമുണ്ടോയെന്ന ചോദ്യം ആരും ഉയർത്തുന്നില്ലെന്നത് ബഹുരസമാണ്' - കോൺഗ്രസിലെ വിമത നീക്കത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി രാഹുല്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.