Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയുടെ...

രാഹുൽ ഗാന്ധിയുടെ കാറിനരികിൽ കുറുവടിയുമായി ബൈക്ക് യാത്രികൻ; സുരക്ഷാ വീഴ്ച

text_fields
bookmark_border
രാഹുൽ ഗാന്ധിയുടെ കാറിനരികിൽ കുറുവടിയുമായി ബൈക്ക് യാത്രികൻ; സുരക്ഷാ വീഴ്ച
cancel

ചണ്ഡീഗഢ്: ലോക്സഭ പ്രതിപക്ഷ നേതാവായ രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ ഹരിയാനയിൽ വൻ സുരക്ഷാ വീഴ്ച. നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് സംസ്ഥാനത്തെത്തിയപ്പോഴാണ് സംഭവം. രാഹുലിന്റെ വാഹനവ്യൂഹത്തിന് സമാന്തരമായി ബൈക്കിൽ കുറുവടിയുമായി ഒരാൾ സഞ്ചരിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹത്തിന് അരികിലൂടെയാണ് മോട്ടോർ സൈക്കിൾ ഓടിക്കുന്നത്. സംഭവം സുരക്ഷാ വീഴ്ചയുടെ ഉദാഹരണമാണെന്ന് നെറ്റിസൺസ് പറഞ്ഞു. മാധ്യമങ്ങളും മറ്റും വാഹനവ്യൂഹത്തിൻ്റെ യാത്ര ചിത്രീകരിക്കുന്നതിനിടെയാണ് സംഭവം. മുൻവശത്തുള്ള വാഹനത്തിൽ രാഹുൽ ഗാന്ധി ഇരിക്കുന്നതും വിഡിയോയിൽ കാണാം. രാഹുൽ ഗാന്ധി ആളുകൾക്ക് നേരെ കൈവീശി കാണിക്കുന്നുണ്ട്. ഹരിയാനയിലെ ഗ്രാമപ്രദേശങ്ങളിൽ ആളുകൾ കൊണ്ടുപോകുന്ന കുറുവടിയാണ് ബൈക്ക് യാത്രികന്റെ കൈയിലുള്ളത്.

കഴിഞ്ഞ 10 വർഷമായി ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിൽ ഒക്‌ടോബർ അഞ്ചിനാണ് നിയമസഭ തെരഞ്ഞെടുപ്പ്. 90 സീറ്റുകളിലാണ് തെരഞ്ഞെടുപ്പ്. ഈ വർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ​മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. ഒക്ടോബർ എട്ടിനാണ് വോട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HaryanaSecurity BreachRahul Gandhi
News Summary - Rahul Gandhi Security Breach? Video Shows Motorcyclist With Long Stick Keeping Pace With Rahul Gandhi's Car In Haryana
Next Story