രാഹുൽ ഇനി അർണബിനെ ഇൻറർവ്യൂ ചെയ്യട്ടെ...
text_fieldsന്യൂഡൽഹി: മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ ഇൻറർവ്യൂ ചെയ്തത് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനു പിന്നാലെ മറ്റു പലരെയും രാഹുൽ അഭിമുഖം നടത്തേണ്ടതുെണ്ടന്ന് ചൂണ്ടിക്കാട്ടി ഒരു വെബ്ൈസറ്റിൽ രാഷ്ട്രീയ നിരീക്ഷക സൈനബ് സിക്കന്ദർ എഴുതിയ ലേഖനം വൈറലാകുന്നു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കമുള്ളവരെ രാഹുൽ അഭിമുഖം നടത്തണമെന്ന് ചൂണ്ടിക്കാട്ടുന്ന ലിസ്റ്റിലെ പ്രധാനപ്പെട്ട ഒരാൾ റിപ്പബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയാണ്. ആ അഭിമുഖം റിപ്പബ്ലിക് ടി.വി നടത്തുന്നതുപോലുള്ള ഒന്നായിരിക്കണമെന്നതടക്കം അവർ ചില നിർേദശങ്ങൾ മുന്നോട്ട് െവക്കുന്നു.
‘അർണബ് ഗോസ്വാമിയെ രാഹുൽ അഭിമുഖം നടത്തിയാൽ അത് ഒരുപക്ഷേ, ഇക്കാലത്ത് ഏറ്റവുമധികം പേർ കാണുന്ന വിഡിയോകളിൽ ഒന്നായി മാറിയേക്കാം. ആ അഭിമുഖം റിപ്പബ്ലിക് ടി.വി നടത്തുന്നതുപോലുള്ള ഒന്നായിരിക്കണം. അർണബ് ഗോസ്വാമിയെ അവതാരകനാക്കി റിപ്പബ്ലിക് ടി.വി ചർച്ചകൾ നടത്തുന്ന രീതിയിലായിരിക്കണം അത് സംഘടിപ്പിക്കേണ്ടത്. രാഹുലിെൻറ മൈക്കിെൻറ ശബ്ദം അർണബിന് നൽകുന്ന മൈക്കിേൻറതിനേക്കാൾ രണ്ടു മടങ്ങ് കൂടുതലായിരിക്കണം.
രാഹുലിെൻറ പതിവ് ശാന്തസ്വഭാവം മാറ്റി അദ്ദേഹത്തെ അർണബിേൻറതുപോലുള്ള ഉന്മാദാവസ്ഥയിലെത്തിക്കേണ്ടതുണ്ട്. അതിനായി ശാസ്ത്രീയ രീതികൾ അവലംബിക്കാം. ഒേര ചോദ്യം തെന്ന രാഹുൽ അത്യുച്ചത്തിൽ (അലറുകയുമാവാം) വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കണം. കേൾക്കുന്നയാൾ അതിന് ഉത്തരം പറഞ്ഞാലും ചോദ്യം ചോദിക്കുന്നത് നിർത്തരുത്. അർണബ് സംസാരിക്കുേമ്പാൾ രാഹുൽ ഇടക്കിടെ മ്യൂട്ട് ബട്ടൺ ഉപയോഗിക്കണം. ഒപ്പം ഈ വാക്കുകൾ ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കണം -‘ദ നേഷൻ വാണ്ട്സ് ടു നോ, അർണബ്’.
നിലവിലെ പ്രതിസന്ധി ഏതുവിധം പരിഹരിക്കാമെന്നതിന് മൻമോഹൻ സിങ്ങിനുള്ള നിർേദശം, കൊറോണ വൈറസ് പടർത്തിയവരെന്ന ആക്ഷേപത്തിനിരയായ ശേഷം പ്ലസ്മ ദാനം നടത്തിയ തബ്ലീഗ് ജമാഅത്ത് പ്രവർത്തകർ, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ആളുകളിൽ വിഷാദവും ആശങ്കയും പടരുന്ന സാഹചര്യത്തിൽ ഒരു സൈേക്കാളജിസ്റ്റ് എന്നിവരുമായും രാഹുൽ അഭിമഖം നടത്തണമെന്നാണ് ലേഖനത്തിൽ ചൂണ്ടിക്കാട്ടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.