Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധി ദലിത്...

രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി

text_fields
bookmark_border
രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്രമന്ത്രി
cancel
camera_alt???????????, ??????? ??? ????

മുംബൈ: മഹാത്മാഗാന്ധിയുടെ സ്വപ്നം പൂവണിയാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര സാമൂഹിക നീതി- ശാക്തീകരണ മന്ത്രി രാംദാസ് അത് വാലെ.  മഹാരാഷ്ട്രയിലെ അകോളയിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

രാഹുൽ ഗാന്ധി ഇനി പപ്പു അല്ല, അദ്ദേഹം തെരഞ്ഞടുപ്പു പ്രചാരണങ്ങളിൽ സജീവമായി പങ്കെടുക്കുകയാണ്. ആത്മവിശ്വാസത്തോടെയാണ് രാഹുലിൻെറ പ്രവർത്തികൾ.  ഒരു നല്ല നേതാവായി മാറാൻ രാഹുലിന് എല്ലാ ആശംസകളും നേരുന്നു -അത് വാലെ വ്യക്തമാക്കി.

രാഹുൽ ഗാന്ധി ദലിതരുടെ വീടുകളിൽ ഭക്ഷണം കഴിക്കുന്നു. എൻെറ അറിവനുസരിച്ച് രാഹുൽ ഇതുവരെ വിവാഹം ചെയ്തിട്ടില്ല. രാഹുൽ ഗാന്ധി ദലിത് പെൺകുട്ടിയെ വിവാഹം കഴിക്കണമെന്നാണ് എൻെറ അഭിപ്രായം. ഞങ്ങളുടെ ദലിത് സമുദായത്തിൽ ധാരാളം വിദ്യാസമ്പന്നരും അനുയോജ്യരുമായ പെൺകുട്ടികളുണ്ട്. ഈ നിർദ്ദേശം അദ്ദേഹത്തിന് മാത്രമേ അംഗീകരിക്കാനാവൂ- കേന്ദ്രമന്ത്രി പറഞ്ഞു.

നമ്മുടെ സമൂഹത്തിൽ നിന്നും ജാതി വ്യവസ്ഥയെ ഉന്മൂലനം ചെയ്യണമെങ്കിൽ രാഹുൽ ജാതി നോക്കാതെ വിവാഹം കഴിക്കണം. സമൂഹത്തിന് മുന്നിൽ രാഹുൽ തൻെറ ആദർശം ഇങ്ങനെയാണ് അവതരിപ്പിക്കേണ്ടത്. ഞാൻ ഒരു ബ്രാഹ്മണ പെൺകുട്ടിയെ വിവാഹം ചെയ്തതാണ് -അദ്ദേഹം പറഞ്ഞു. ബോക്സിങ് താരം വിജേന്ദർ സിംഗ് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ വിവാഹത്തെക്കുറിച്ച് ഒരു ചടങ്ങിൽ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു. 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramdas Athawalemalayalam newsDalit girlRahul Gandhi
News Summary - Rahul Gandhi should marry a Dalit girl- Ramdas Athawale -India news
Next Story