രാഹുൽ തയാറാണെങ്കിൽ ഡൽഹിയിൽ പാർട്ടിയെ നയിക്കും -ചിദംബരം
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി തയാറാണെങ്കിൽ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹം പാർട്ടിയെ നയിക്കുമെന്ന് പി. ചിദംബരം. കോൺഗ്രസിലെ നേതൃത്വ പ്രതിസന്ധിയെക്കുറിച്ച് അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡൽഹിയിൽ ഞങ്ങൾക്ക് ഒരു നേതാവ് വേണം. അത് രാഹുൽ ആകാം. അദ്ദേഹം തയാറാണെങ്കിൽ അദ്ദേഹം നേതൃത്വം ഏറ്റെടുക്കണം. രാജസ്ഥാനിലും മധ്യപ്രദേശിലും നേതാവില്ലാതെയാണ് കോൺഗ്രസ് ഭരണം പിടിച്ചത്. -ചിദംബരം പറഞ്ഞു. പ്രതിപക്ഷ ഐക്യം മെച്ചപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പൗരത്വ നിയമഭേദഗതിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പൗരത്വ നിയമഭേദഗതിയെ സംബന്ധിച്ചിടത്തോളം അവസാന വാക്ക് സുപ്രീംകോടതിയുടേതാണ്. സമത്വത്തിന്‍റെയും ഭരണഘടനാപരമായ ധാർമ്മികതയുടെയും അടിസ്ഥാനത്തിൽ ഇത് തകർക്കപ്പെടുമെന്ന് ഉറപ്പുണ്ട് -ചിദംബരം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.