പെട്രോൾ,ഡീസൽ വിലവർധനവിലൂടെയുള്ള പിടിച്ചുപറിക്കെതിരെ ജനങ്ങൾ രംഗത്തുവരും -രാഹുൽ
text_fieldsന്യൂഡൽഹി: െപട്രോൾ ഡീസൽ വിലവർധനവിലൂടെ കേന്ദ്രം പിടിച്ചുപറിയാണ് നടത്തുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. നികുതിയുടെ പേരിലാണ് കേന്ദ്രസർക്കാർ ജനങ്ങളിൽ നിന്ന് പിടിച്ചുപറി നടത്തുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.
ആർത്തിയോടെ നികുതി പിരിക്കുന്ന ഭരണാധികാരികളെ കുറിച്ച് നാം പഴങ്കഥകളിൽ കേട്ടിട്ടുണ്ട്. അവസാനം ജനങ്ങൾ തന്നെ കൊള്ളക്കെതിരെ രംഗത്തെത്തി ഈ നികുതി പിരിവ് അവസാനിപ്പിച്ചു. ഇവിടെയും അത് തന്നെ സംഭവിക്കും -രാഹുൽ ട്വീറ്റ് ചെയ്തു.
ഡീസൽ-പെട്രോൾ-പാചവവാതകം വില വർധനവിലൂടെ കഴിഞ്ഞ ഏഴുവർഷത്തിനുള്ളിൽ 23 ലക്ഷം കോടി രൂപയാണ് കേന്ദ്ര സർക്കാർ നേടിയത്. ഈ പണമെല്ലാം എവിടെ പോകുന്നുവെന്ന് ജനങ്ങൾ സർക്കാറിനോട് ചോദിക്കണമെന്നും രാഹുൽ ട്വീറ്റിനൊപ്പമുള്ള ശബ്ദ സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.