കേന്ദ്ര സർക്കാറിന് ധാർഷ്ട്യം; മരിച്ച കർഷകരുടെ പട്ടിക ഞങ്ങളുടെ കൈയിലുണ്ട്; വിമർശനവുമായി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: വിവാദ കർഷക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ മരിച്ച കർഷകരുടെ കണക്കില്ലെന്ന് പറഞ്ഞ കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രത്തിന്‍റെ ധാർഷ്ട്യവും നിർവികാരവുമാണ് ഇതിൽനിന്ന് വ്യക്തമാകുന്നതെന്ന് രാഹുൽ കുറ്റപ്പെടുത്തി.
പ്രതിഷേധങ്ങൾക്കിടെ മരിച്ച കർഷകരുടെ കണക്കില്ലെന്നും നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട ചോദ്യത്തിന് പ്രസക്തിയില്ലെന്നും കഴിഞ്ഞദിവസം പാർലമെൻറിൽ കൃഷി മന്ത്രാലായം വ്യക്തമാക്കിയിരുന്നു. പ്രതിഷേധത്തിനിടെ കർഷകർ മരിച്ചതിന്‍റെ ഉത്തരവാദിത്വം പഞ്ചാബ് സർക്കാറിനില്ലെന്ന് പറഞ്ഞ രാഹുൽ, സംസ്ഥാനത്ത് മരിച്ച 403 കർഷകരുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ വീതം സംസ്ഥാന സർക്കാർ നഷ്ടടപരിഹാരമായി നൽകുന്നുണ്ട്.
പ്രതിഷേധത്തിനിടെ മരിച്ച പഞ്ചാബിനു പുറത്തുനിന്നുള്ള 100 കർഷകരുടെ പട്ടിക കോൺഗ്രസിന്‍റെ കൈയിലുണ്ട്. കൂടാതെ, മരിച്ച 200 കർഷകരുടെ പട്ടിക പൊതുരേഖകളുടെ അടിസ്ഥാനത്തിൽ തയാറാക്കിയിട്ടുണ്ട്. ഈ പട്ടിക താൻ തിങ്കളാഴ്ച പാർലമെൻറിനു മുന്നിൽ സമർപ്പിക്കുമെന്നും രാഹുൽ അറിയിച്ചു.
കർഷകരുടെ ആവശ്യങ്ങൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായി താൻ കരുതുന്നില്ല. അവരുടെ ഉദ്ദേശ്യം ശരിയല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ജീവൻ നഷ്ടപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലുണ്ടോ എന്ന എം.പിമാരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് കേന്ദ്രത്തിന്‍റെ വിവാദ പ്രസ്താവന. കർഷകർ മരിച്ചതിന്‍റെ വിവരങ്ങളഅ് സൂക്ഷിച്ചിട്ടില്ലാത്തതിനാൽ അത്തരമൊരു ചോദ്യത്തിന് പ്രസക്തിയില്ലെന്നായിരുന്നു കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്‍റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.