ഞാന്‍ ബസിൽ നിന്നിറങ്ങിയപ്പോൾ ബി.ജെ.പിക്കാർ ഓടി -രാഹുൽ ഗാന്ധി
text_fieldsസോനിത്പുർ (അസം): പ്രതിഷേധവുമായി തന്റെ ബസിനടുത്തെത്തിയ ബി.ജെ.പി പ്രവർത്തകർ താൻ ഇറങ്ങിയതോടെ ഓടിയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ബി.ജെ.പിയെയും ആർ.എസ്.എസിനെയും കോൺഗ്രസ് പേടിക്കുമെന്നത് അവരുടെ സ്വപ്നം മാത്രമാണ്. കനത്ത സുരക്ഷക്കിടയിലാണ് ‘മോദി’, ‘മോദി’ വിളികളുമായി ബി.ജെ.പിക്കാർ റോഡരികിലെത്തിയത്. ബസിലിരുന്ന് എല്ലാവർക്കും നേരെ ‘സ്നേഹ ചുംബന’മെറിഞ്ഞുവെന്നും രാഹുൽ കൂട്ടിച്ചേർത്തു.
ഭാരത് ജോഡോ ന്യായ് യാത്ര അസമിലൂടെ കടന്നു പോകുന്നതിനിടെയാണ് കാവിക്കൊടികളും മോദി അനുകൂല മുദ്രാവാക്യങ്ങളുമായി ബി.ജെ.പി പ്രവർത്തകർ രംഗത്തെത്തിയത്. സോനിത്പുരിൽ യാത്രയെ അലങ്കോലപ്പെടുത്തുന്ന രീതിയിലായിരുന്നു ബി.ജെ.പിക്കാരുടെ ഇടപെടൽ.
25ഓളം പേർ വടിയുമായി ബസിനരികിലേക്ക് ഓടിയെത്തി. പ്രതിഷേധം നടക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുൽ ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷാജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിട്ടു. അസമിൽ ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്.
അതേസമയം, ന്യായ് യാത്രക്ക് നേരെ ഇന്നും ബി.ജെ.പി ആക്രമണമുണ്ടായിരുന്നു. ജുമുഗുർഹിതിൽ വെച്ചാണ് ജോഡോ യാത്രക്ക് നേരെ ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചിരുന്നു. എക്സിലൂടെയാണ് ആക്രമണം സംബന്ധിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.