പാചകവാതക വില വർധന: സ്മൃതി ഇറാനിയുടെ പഴയ ചിത്രം ട്വീറ്റ് ചെയ്ത് രാഹുൽ
text_fieldsന്യൂഡൽഹി: പാചകവാതക വില വർധനവിൽ സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധ ചിത്രം ട്വീറ്റ് ചെയ്ത് രാഹുലിെൻറ പരിഹാസം. യു.പി.എ ഭരണകാലത്ത് പാചകവാതക വില വർധനവിനെതിരെ ബി.ജെ.പി നടത്തിയ സമരത്തെൻറ ചിത്രങ്ങളാണ് രാഹുൽ പോസ്റ്റ്ചെയ ്തിരിക്കുന്നത്.
I agree with these members of the BJP as they protest the astronomical 150 Rs price hike in LPG cylinders. #RollBackHike pic.twitter.com/YiwpjPdTNX
— Rahul Gandhi (@RahulGandhi) February 13, 2020
പാചകവാതകത്തിന് 150 രൂപ വർധിക്കുമെന്ന് മുൻകൂട്ടി കണ്ട് ബി.ജെ.പി നേതാക്കൾ നടത്തിയ പ്രതിഷേധത്തെ അംഗീകരിക്കുന്നുവെന്ന് സ്മൃതി ഇറാനിയുടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഡൽഹി തെരഞ്ഞെടുപ്പിന് പിന്നാലെ പാചകവാതകത്തിന് വലിയ രീതിയിൽ സർക്കാർ വില വർധിപ്പിച്ചിരുന്നു. സിലിണ്ടറൊന്നിന് 144 രൂപയാണ് വർധിപ്പിച്ചത്. സാധാരണക്കാരനെ ബുദ്ധിമുട്ടിലാക്കുന്ന വില വർധനവ് പിൻവലിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.