പിൻസീറ്റിൽ ‘പിഡി’, ഡ്രൈവർ സീറ്റിൽ രാഹുൽ; ചിത്രം വൈറൽ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാക്കൾക്ക് മുഖം കൊടുക്കാതെയും പാർട്ടി അധ്യക്ഷ പദത്തിൽ നിന്നുള്ള രാജിക്കാര്യത്തി ൽ വിട്ടുവീഴ്ചയില്ലാതെയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒഴിഞ്ഞുമാറി നടക്കുന്നതിനിടയിലും അദ്ദേഹത്തിൻെറ സാ ന്നിധ്യവും സ്നേഹവും ആവോളം ആസ്വദിക്കുന്ന ഒരാളുണ്ടിവിടെ. മറ്റാരുമല്ല രാഹുലിൻെറ കുഞ്ഞു വളർത്തു പട്ടി ‘പിഡി’.
തൻെറ കാറിൻെറ ഡ്രൈവർ സീറ്റിൽ രാഹുലും പിൻസീറ്റിൽ പിഡിയും ഇരിക്കുന്ന ചിത്രം ട്വിറ്ററിൽ വൈറലായിരിക്കുകയാണ ്. ന്യുഡൽഹിയില 12 തുഗ്ലക് ലെയിനിൽ നിന്ന് രാഹുൽ തൻെറ വളർത്തു പട്ടിേയയും കൂട്ടി പുറത്തേക്ക് കാറോടിച്ച് പോകുന്നതിനിടെ എടുത്ത ചിത്രം അനിൽ ശർമ എന്നയാളാണ് ട്വിറ്ററിലിട്ടത്. ഈ ചിത്രത്തോട് പ്രതികരിച്ച് നിരവധി പേരാണ് ട്വീറ്റുകളിട്ടത്. പിഡിയോടുള്ള സ്നേഹമാണ് മിക്ക ട്വീറ്റുകളിലും നിറഞ്ഞു നിൽക്കുന്നത്.
Congress @INCIndiaLive president @RahulGandhi in New Delhi on Tuesday. @IndianExpress photo @anilsharma07 pic.twitter.com/EBya53qHKx
— anil sharma (@anilsharma07) May 29, 2019
2017ലാണ് രാഹുൽഗാന്ധി തൻെറ ട്വിറ്റർ അക്കൗണ്ടിലൂടെ പിഡിയെ ആളുകൾക്ക് പരിചയപ്പെടുത്തിയത്. വളരെ രസകരമായായിരുന്നു ഈ പരിചയപ്പെടുത്തൽ.
‘‘ആളുകൾ ചോദിക്കുന്നു ആരാണ് ഇയാൾക്ക് വേണ്ടി ട്വീറ്റുകളിടുന്നതെന്ന്. ഞാൻ വ്യക്തമാക്കുന്നു. ഈ ഞാനാണ്. പിഡി..ഞാൻ അദ്ദേഹത്തേക്കാൾ ശാന്തനാണ്. ട്വീറ്റിലൂടെ..ശ്ശൊ.. ട്രീറ്റിലൂടെ എനിക്കെന്ത് ചെയ്യാൻ കഴിയുമെന്ന് നോക്കൂ..’’എന്നായിരുന്നു രാഹുലിൻെറ ട്വീറ്റ്.
Ppl been asking who tweets for this guy..I'm coming clean..it's me..Pidi..I'm way than him. Look what I can do with a tweet..oops..treat! pic.twitter.com/fkQwye94a5
— Rahul Gandhi (@RahulGandhi) October 29, 2017
ട്വിറ്ററിൽ രാഹുലിന് ലഭിച്ച പെട്ടെന്നുള്ള സ്വീകാര്യതയെ ചോദ്യം ചെയ്ത് രംഗത്തത്തിയവർക്കുള്ള ഒളിയമ്പ് കൂടിയായിരുന്നു ഈ ട്വീറ്റ്. രാഹുൽ പിഡിയെ കളിപ്പിക്കുകയും ഭക്ഷണം നൽകുകയും ചെയ്യുന്ന വിഡിയോ സഹിതമായിരുന്നു അന്നത്തെ ട്വീറ്റ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.