നാട്ടിൽ മൗനം, യു.എസിൽ വ്യക്തിപരമായ കാര്യം; അദാനിക്ക് മോദി കവചമൊരുക്കുന്നു, വിമർശനവുമായി രാഹുൽ
text_fieldsന്യൂഡൽഹി: ഗൗതം അദാനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കവചമൊരുക്കുകയാണെന്ന വിമർശനവുമായി ലോക്സഭ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. അദാനിക്കെതിരായ ആരോപണങ്ങളിൽ നാട്ടിൽ മൗനം പാലിക്കുന്ന മോദി വിദേശത്ത് അത് വ്യക്തിപരമായ കാര്യമാണെന്ന് പറഞ്ഞ് തള്ളുകയാണെന്ന് രാഹുൽ പറഞ്ഞു.
രണ്ടിടത്തും മോദി ഗൗതം അദാനിക്ക് സംരക്ഷിത കവചമൊരുക്കുകയാണ് മോദി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. മോദിയെ സംബന്ധിച്ചടുത്തോളം സുഹൃത്തിന്റെ കീശവീർപ്പിക്കുന്നതാണ് രാഷ്ട്രനിർമാണം. അഴിമതിയിലൂടെ രാഷ്ട്രത്തിന്റെ സ്വത്ത് കൊള്ളയടിക്കുന്നത് വ്യക്തപരമായ കാര്യമായി മാറിയിരിക്കുകയാണെന്നും രാഹുൽ വിമർശിച്ചു.
ഡോണാൾഡ് ട്രംപുമായി അദാനി വിഷയം ചർച്ച ചെയ്തുവെന്ന വാർത്തകൾ നിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയിരുന്നു. മാധ്യമപ്രവർത്തകരോടാണ് അദാനി വിഷയം ചർച്ച ചെയ്തില്ലെന്ന് മോദി വെളിപ്പെടുത്തിയത്. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. വസുധൈവ കുടുംബകമാണ് ഇന്ത്യയുടെ സങ്കൽപ്പമെന്നും മോദി പറഞ്ഞു.
ലോകത്തെ മുഴുവൻ ഒരു കുടുംബമായി കാണുന്നതാണ് വസുധൈവ കുടുംബകത്തിന്റെ സങ്കൽപ്പം. എല്ലാ ഇന്ത്യക്കാരും എന്റെ സ്വന്തം കുടുംബമാണ്. എന്നാൽ, വ്യക്തപരമായ കാര്യങ്ങളിലേക്ക് വരുമ്പോൾ അത്തരത്തിലുള്ളതൊന്നും ചർച്ച ചെയ്തിട്ടില്ലെന്ന് അദാനി വിഷയം മുൻനിർത്തി മോദി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.