മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുന്നു; അനീതിക്കെതിരെയാണ് പോരാട്ടം -രാഹുൽ
text_fieldsന്യൂഡൽഹി: മോദി രണ്ടുതരം ഇന്ത്യ സൃഷ്ടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സമ്പത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ ഇന്ത്യ സൃഷ്ടിക്കുന്നത്. അനീതിക്കെതിരെയാണ് താൻ പോരാടുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.
പൂണെയിൽ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ച സംഭവത്തിലും രാഹുൽ പ്രതികരണം നടത്തി. കേസിലെ കുറ്റാരോപിതൻ ധനകനായതിനാലാണ് അയാൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിച്ചത്. ഇതിന് പകരം ബസ് ഡ്രൈവറോ ട്രക്ക് ഡ്രൈവറോ ആയിരുന്നുവെങ്കിൽ അയാളെ പത്ത് വർഷം ജയിലിലിട്ടേനെയെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
പാവങ്ങൾക്കും സമ്പന്നർക്കും നീതി ഉറപ്പാക്കണമെന്നാണ് താൻ ആവശ്യപ്പെടുന്നത്. എല്ലാവർക്കും നീതി ലഭിക്കണം. അനീതിക്കെതിരെയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടം പൂർത്തിയാകുമ്പോൾ രൂക്ഷമായ വിമർശനങ്ങളാണ് രാഹുൽ ഗാന്ധി മോദിക്കെതിരെ ഉന്നയിക്കുന്നത്. രാഹുൽ പങ്കെടുക്കുന്ന റാലികളിലെല്ലാം വൻ ജനപങ്കാളിത്തമാണ് ഉള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.