Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ: കോൺ​ഗ്രസ്​...

ആധാർ: കോൺ​ഗ്രസ്​ കാഴ്​ചപ്പാട്​ പിന്തുണച്ച​ സുപ്രീംകോടതിക്ക്​ നന്ദി -രാഹുൽ

text_fields
bookmark_border
ആധാർ: കോൺ​ഗ്രസ്​ കാഴ്​ചപ്പാട്​ പിന്തുണച്ച​ സുപ്രീംകോടതിക്ക്​ നന്ദി -രാഹുൽ
cancel

ന്യൂഡൽഹി: ​ആധാർ വിഷയത്തിൽ കോൺഗ്രസ്​ കാഴ്​ചപാട്​ പിന്തുണച്ച സുപ്രീംകോടതി വിധിയിൽ​ നന്ദി അറിയിച്ച്​ കോൺഗ്രസ്​ അധ്യക്ഷൻ രാഹുൽ ഗാന്ധി. കോൺഗ്രസിന്​ ആധാർ ശാക്തീകരണത്തിനുള്ള ഉപാധിയായിരുന്നു. എന്നാൽ ബി.ജെ.പിക്ക്​ ജനങ്ങളെ​ ബുദ്ധിമുട്ടിക്കാനും നിരീക്ഷിക്കാനുമുള്ള ഉപകരണമാണ്​ ആധാറെന്ന്​​ രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു.

ദീപക്​ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ചാണ്​ ആധാറി​​​െൻറ നിയമസാധുത സംബന്ധിച്ച്​ വിധി പറഞ്ഞത്​. ആധാർ നിയമപരമായി സാധുവാണെന്നു വിധിച്ച കോടതി ചില ഉപാധികളും മുന്നോട്ടു വെച്ചു.

ബാങ്ക്​ അക്കൗണ്ട്​, മൊബൈൽ ഫോൺ കണക്ഷൻ, സ്​കൂൾ പ്രവേശനം, സി.ബി.എസ്​.ഇ, നീറ്റ്​, യു.ജി.സി പരീക്ഷകൾ എന്നിവക്ക്​ ആധാർ നിർബന്ധമല്ലെന്ന്​ കോടതി വ്യക്തമാക്കി. എന്നാൽ പാൻ കാർഡ്​ ലഭിക്കുന്നതിനും വരുമാന നികു​തി സംബന്ധിച്ച കാര്യങ്ങൾക്കും ആധാർ നിർബന്ധമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressAadhaarmalayalam newssupreme courtRahul Gandhi
News Summary - Rahul Gandhi Thanks Supreme Court For Supporting 'Congress Vision' on Aadhaar -india news
Next Story