'മോദി' പരാമർശം നടത്തിയ കോലോറിൽ നാളെ വീണ്ടും രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: മാനനഷ്ടക്കേസിൽ കേസിൽ ശിക്ഷിക്കപ്പെടാനും പാർലമെന്‍റ് അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കപ്പെടാനും ഇടയാക്കിയ മോദി പരാമർശം നടത്തിയ, കർണാടകത്തിലെ വേദിയിലേക്ക് നാളെ വീണ്ടും രാഹുൽ ഗാന്ധി എത്തുന്നു. നാളെ രാവിലെ രാഹുൽ ഗാന്ധി വീണ്ടും കർണാകടത്തിലെ കോലോറിൽ എത്തുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. പാർട്ടി സംഘടിപ്പിക്കുന്ന ജയ് ഭാരത് റാലിയിൽ രാഹുൽ ഗാന്ധി പൊതുജനങ്ങളെ അഭിസംബോധന ചെയ്യും. 2019ൽ മോദിക്കെതിരെ കോലാറിൽ നടത്തിയ പ്രസംഗമാണ് രാഹുലിനെതിരേ അയോഗ്യത കൽപ്പിക്കാനിടയാക്കിയത്.
ബംഗളൂരുവിൽ പുതുതായി നിർമിച്ച ഇന്ദിരാഗാന്ധി ഭവനും അദ്ദേഹം ഉദ്ഘാടനം ചെയ്യും. 750 പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയത്തോട് കൂടിയാണ് കർണാടക പി.സി.സി ഓഫിസിന് സമീപം ഇന്ദിരാ ഭവൻ നിർമിച്ചിരിക്കുന്നത്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, കർണാടകയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല, കെ.പി.സി.സി അധ്യക്ഷൻ ഡി .കെ ശിവകുമാർ, നിയമസഭാ കക്ഷി നേതാവും മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ പരിപാടികളിൽ പങ്കെടുക്കും.
നേരത്തെ ഈ മാസം അഞ്ചിന് കോലോറിൽ പരിപാടി നടത്താനായിരുന്നു കോൺഗ്രസ് തീരുമാനിച്ചിരുന്നത്. അത് പിന്നീട് ഒമ്പതിലേക്കും ശേഷം 16 ലേക്കും മാറ്റുകയായിരുന്നു.
കോലോറിൽ കോൺഗ്രസ് ഇതുവരെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചിട്ടില്ല. നാളെത്തെ പരിപാടി സംസ്ഥാനത്തെ കോൺഗ്രസിന് വളരെ പ്രധാനപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.