കർണാടക തെരഞ്ഞെടുപ്പ്: 27ന് രാഹുലിെൻറ റോഡ്ഷോ
text_fieldsമംഗളൂരു: കർണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിെൻറ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്ത വ്യാഴാഴ്ച മംഗളൂരു നഗരത്തിൽ റോഡ്ഷോ നടത്തുമെന്ന് എ.ഐ.സി.സി സെക്രട്ടറിയും അങ്കമാലി എം.എൽ.എയുമായ റോജി എം ജോൺ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ജില്ല ഡെപ്യൂട്ടി കമ്മീഷണർ ഓഫീസ് കവാട പരിസരത്ത് നിന്നാരംഭിച്ച് രണ്ടു കിലോമീറ്റർ നഗരം ചുറ്റി എ.ബി.ഷെട്ടി സർക്ക്ളിൽ സമാപിക്കും. ഇവിടെ രാഹുൽ ഗാന്ധി പ്രസംഗിക്കും.
കോൺഗ്രസ്, യൂത്ത് കോൺഗ്രസ്,എൻ.എസ്.യു-ഐ നേതാക്കളും പ്രവർത്തകരും അണി ചേരും.ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരു,മംഗളൂരു നോർത്ത്,മംഗളൂരു സൗത്ത്,മൂഡബിദ്രി, പുത്തൂർ, ബെൽത്തങ്ങാടി, സുള്ള്യ, ബണ്ട്വാൾ മണ്ഡലങ്ങളിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ റോഡ്ഷോയിലും സമാപന റാലിയിലും സംബന്ധിച്ചു. ഉടുപ്പി ജില്ലയിലെ കൗപ് മണ്ഡലത്തിൽ മത്സ്യത്തൊഴിലാളികളുമായി രാഹുൽ ഗാന്ധി സംവദിക്കും.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ഫെബ്രുവരി 11ന് മംഗളൂരുവിൽ റോഡ്ഷോ നടത്താൻ തീരുമാനിച്ചിരുന്നു.എന്നാൽ, സുരക്ഷാ ഭീഷണി നിലനിൽക്കുന്നതിനാൽ ഉപേക്ഷിക്കേണ്ടിവന്നു.ബി.ജെ.പിയിലെ ആഭ്യന്തര കലഹങ്ങളാണ് സുരക്ഷക്ക് ഭീഷണിയെന്നായിരുന്നു നിരീക്ഷണം. സ്ഥാനാർത്ഥികളെ തീരുമാനിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ ആഭ്യന്തര കലഹം നേതൃത്വത്തിന് തലവേദനയായി തുടരുകയാണിപ്പോൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.