മോദിക്കെതിരെ വൻ പ്രതിഷേധത്തിനൊരുങ്ങി കർഷക സംഘടനകൾ; ഇന്ന് രാഹുലുമായി കൂടിക്കാഴ്ച
text_fieldsന്യൂഡൽഹി: ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുമായി ഇന്ന് കർഷക സംഘടന നേതാക്കൾ കൂടിക്കാഴ്ച നടത്തും. ഏഴ് കർഷക സംഘടന നേതാക്കളായിരിക്കും ഇന്ന് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. പാർലമെന്റിൽ വെച്ച് ഇന്ന് രാവിലെ 11 മണിക്കായിരിക്കും കൂടിക്കാഴ്ച.
കർഷകരുടെ ദീർഘകാല ആവശ്യങ്ങൾ സ്വകാര്യ ബില്ലായി പാർലമെന്റിൽ അവതരിപ്പിക്കണമെന്ന് സംഘടന നേതാക്കൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടുമെന്നാണ് സൂചന. അതേസമയം, പ്രധാനമന്ത്രിക്കും കേന്ദ്രസർക്കാറിനുമെതിരെ പ്രതിഷേധം കനപ്പിക്കാനാണ് കർഷക സംഘടനകളുടെ തീരുമാനം.
മോദിയുടെ കോലം കത്തിക്കുമെന്ന് സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ മോർച്ചയും അറിയിച്ചിട്ടുണ്ട്. താങ്ങുവില അടക്കമുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാകും വരെ പ്രതിഷേധം തുടരുമെന്നാണ് സംഘടന അറിയിക്കുന്നത്.
ഇതിന്റെ ഭാഗമായി ലോങ്മാർച്ചും കർഷക സംഘടനകൾ നടത്തും. എം.പിമാരോട് വിഷയമുന്നയിച്ച് സ്വകാര്യ ബില്ലുകൾ കൊണ്ടു വരാൻ ആവശ്യപ്പെടുമെന്ന് കർഷക സംഘടന നേതാക്കൾ അറിയിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആഗസ്റ്റ് 15ന് ഡൽഹിയിൽ ട്രാക്ടർ റാലി നടത്തും. സെപ്റ്റംബർ ഒന്നിന് സംഭാൽ ജില്ലയിലും 15ന് സിന്ധിലും കർഷക സംഘടനകളുടെ പ്രതിഷേധമുണ്ട്. സെപ്റ്റംബർ 22ന് പിപ്പിലിയിലായിരിക്കും പ്രതിഷേധം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.