സോഫയിലിരിക്കുന്നുവെന്ന ബി.ജെ.പി പ്രചാരണങ്ങൾക്ക് ട്രാക്ടറോടിച്ച് രാഹുലിെൻറ മറുപടി
text_fieldsന്യൂഡൽഹി: കാർഷിക ബില്ലിനെതിരെ രാഹുൽഗാന്ധി നയിക്കുന്ന കർഷക റാലി ഹരിയാനയിൽ പ്രവേശിച്ചു. കേന്ദ്ര സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ചുകൊണ്ടാണ് റാലി പുരോഗമിക്കുന്നത്. പഞ്ചാബ്-ഹരിയാന അതിർത്തിയിലെ പാലത്തിൽ വെച്ച് റാലി ഹരിയാന സർക്കാർ റാലി തടഞ്ഞുവെങ്കിലും വൈകാതെ കടത്തിവിട്ടിരുന്നു.
ഇന്നത്തെ റാലിക്കിടെ ട്രാക്ടറിെൻറ നിയന്ത്രണം രാഹുൽ ഏറ്റെടുത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കഴിഞ്ഞ ദിവസം പഞ്ചാബിലൂടെയുള്ള ട്രാക്ടർ റാലിക്കിടെ പഞ്ചാബ് മുഖ്യമന്ത്രിക്കൊപ്പം ട്രാക്ടറിലെ സോഫയിലിരിക്കുന്ന രാഹുലിെൻറ ചിത്രം ഉയർത്തിക്കാട്ടി സംഘ്പരിവാർ കേന്ദ്രങ്ങൾ വ്യാപക വിമർശനം ഉയർത്തിയിരുന്നു. അതിനെതിരെയുള്ള സന്ദേശം കൂടിയാണ് രാഹുലിെൻറ ട്രാക്ടർ ഡ്രൈവിങ്ങെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
കഴിഞ്ഞ ദിവസം രാഹുൽ സോഫയിലിരിക്കുന്ന വി.ഐ.പി കർഷകനാണെന്ന് രാഷ്ട്രീയ എതിരാളികൂടിയായ സ്മൃതി ഇറാനി വിമർശിച്ചിരുന്നു.
രാജ്യത്തിെൻറ ഭക്ഷ്യസുരക്ഷാ സംവിധാനമാകെ നരേന്ദ്ര മോദി തകർത്തു കഴിഞ്ഞതായി രാഹുൽ ഗാന്ധി വിമർശിച്ചു.
ജി.എസ്.ടിയും നോട്ട് നിരോധനവും നടപ്പാക്കിയതിലൂടെ സാധാരണ കടക്കാരെയും ചെറുകിട-ഇടത്തരം വ്യാപാരികളെയും മോദി തകർത്തു കഴിഞ്ഞു. ഇനി കർഷകരെയും തൊഴിലാളികളെയും തകർക്കാനായാണ് പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. വരുംകാലത്ത് യുവാക്കൾക്ക് തൊഴിൽ നൽകാൻ രാജ്യത്തിന് കഴിയാതാകും. കാരണം, തൊഴിൽ മേഖലയാകെ മോദി തകർത്തു കഴിഞ്ഞു. കാർഷിക ബില്ലുകൾ നടപ്പാകുന്നതോടു കൂടി ഇനി ജനങ്ങൾക്ക് ഭക്ഷണവും കിട്ടാതാകും.
കേന്ദ്ര സർക്കാർ അവകാശപ്പെടുന്നതു പോലെ കാർഷിക നിയമങ്ങളിലൂടെ കർഷകർക്കാണ് മെച്ചമെങ്കിൽ എന്തുകൊണ്ട് പാർലിമെന്‍റിൽ ഇത് ചർച്ച ചെയ്യാൻ അവർ മടിക്കുന്നു -രാഹുൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.