Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'സ്വാതന്ത്ര്യത്തിനായി...

'സ്വാതന്ത്ര്യത്തിനായി പൊരുതാത്തവർക്ക്​ ആരാണ്​ നേടിത്തന്നത്​ എന്നും അറിയില്ല'; ബി.ജെ.പിയെ ട്രോളി രാഹുൽ

text_fields
bookmark_border
സ്വാതന്ത്ര്യത്തിനായി പൊരുതാത്തവർക്ക്​ ആരാണ്​ നേടിത്തന്നത്​ എന്നും അറിയില്ല; ബി.ജെ.പിയെ ട്രോളി രാഹുൽ
cancel

ന്യൂഡൽഹി: 'ആസാദി കാ അമൃത്​ മഹോത്സവ്' പരിപാടിയുടെ ഭാഗമായി പുറത്തിറക്കിയ സ്വാതന്ത്ര്യ സമര നേതാക്കളുടെ പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിനെ ഒഴിവാക്കിയ സംഭവത്തിൽ ക്രേ​ന്ദ്ര സർക്കാറിനെയും ബി.ജെ.പിയെും ട്രോളി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

''സ്വാതന്ത്ര്യത്തിനായി പൊരുതാത്തവർക്ക്​ ആരൊക്കെയാണ്​ അത്​ നേടിത്തന്നത്​ എന്നും അറിയില്ല'' -രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഐ.സി.എച്ച്​.ആർ പോസ്റ്ററിലെ സ്വാതന്ത്ര്യ സമര സേനാനികളിൽ നിന്ന് നെഹ്റുവിനെ ഒഴിവാക്കുകയും ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി സവർക്കറെ ഉൾപ്പെടുത്തുകയും ചെയ്തത് വ്യാപക വിമർശനം ഉയർന്നിരുന്നു. ഐ.സി.എച്ച്​.ആറിന്‍റെ പോസ്റ്ററിൽ പ്രധാനപ്പെട്ട എട്ടു നേതാക്കളിൽ മഹാത്മാഗാന്ധി, ബി.ആർ. അംബേദ്​കർ എന്നിവർക്കൊപ്പം ഹിന്ദുത്വ രാഷ്​ട്രീയത്തിന്‍റെ താത്വികാചാര്യൻ വി.ഡി. സവർക്കറും ഉൾപ്പെട്ടിരുന്നു​.

അന്തമാനിൽ തടവുശിക്ഷ അനുഭവിച്ച സവർക്കർ ബ്രിട്ടീഷുകാർക്കെതിരെ പ്രവർത്തിക്കില്ലെന്ന്‌ മാപ്പ് എഴുതി നൽകിയാണ്​ പുറത്തുവന്നത്​ എന്നതിന്​ ചരിത്ര രേഖകളുണ്ട്​. ക്വിറ്റ് ഇന്ത്യാ സമരത്തിനെതിരായിരുന്ന സവർക്കർ സ്വാതന്ത്ര്യ സമരകാലത്ത്​ പലസമയത്തും ബ്രിട്ടീഷ്​ അനുകൂലിയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ichrRahul Gandhi
Next Story