പ്രധാനമന്ത്രി ഇന്ത്യൻ ഭൂമി ചൈനക്ക് അടിയറവെച്ചു -രാഹുൽ
text_fieldsന്യൂഡൽഹി: ഇന്ത്യ-ചൈന സംഘര്‍ഷ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് വീണ്ടും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് കൈയ്യേറ്റത്തിന് മുന്നിൽ മോദി ഇന്ത്യൻ അതിർത്തി അടിയറവ് വെച്ചുവെന്ന് രാഹുൽ ട്വിറ്ററിൽ ആരോപിച്ചു.
മോദിയോട് ശക്തമായ ചില ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു. ചൈനയുടെ ഭൂപ്രദേശമാണെങ്കിൽ എങ്ങിനെയാണ് നമ്മുടെ സൈനികർ കൊല്ലപ്പെട്ടതെന്നും എവിടെ വെച്ചാണ് അവർ കൊല്ലപ്പെട്ടതെന്നും രാഹുൽ ചോദിക്കുന്നു.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും ആരും പിടിച്ചെടുത്തിട്ടില്ലെന്ന് വെള്ളിയാഴ്ച പ്രധാനമന്ത്രി വ്യക്തമാക്കിയതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇന്ത്യയുടെ അതിർത്തി ആരും മറികടന്നിട്ടില്ലെന്നും ഇന്ത്യയുടെ പോസ്റ്റുകൾ പിടിച്ചെടുത്തിട്ടില്ലെന്നുമാണ് സർവകക്ഷി യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞത്. ലഡാക്കിലെ ഗൽവാനിൽ ചൈനീസ് സൈന്യവുമായുണ്ടായ സംഘർഷത്തിൽ 20 സൈനികർ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പ്രധാനമന്ത്രി സർവകക്ഷി യോഗം വിളിച്ചത്.
ഗല്‍വാന്‍ താഴ്വരയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ഇരുരാജ്യങ്ങള്‍ക്കിടയിലും സംഘര്‍ഷം നടന്നത്. 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തെങ്കിലും അത് ചൈന സ്ഥിരീകരിച്ചിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.