ഇന്ത്യയിലെ ജനങ്ങളാണ് ഈ വീട് നൽകിയത്; അവരോട് നന്ദി പറയുന്നു, അയോഗ്യതക്ക് പിന്നാലെ രാഹുൽ വീടൊഴിഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ ജനങ്ങളാണ് കഴിഞ്ഞ 19 വർഷമായി തനിക്ക് ഈ വീട് നൽകിയതെന്നും അതിന് അവരോട് നന്ദി പറയുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഡൽഹിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിന് ശേഷമാണ് രാഹുലിന്റെ പ്രതികരണം. സത്യം പറഞ്ഞതിന്റെ വിലയാണ് താൻ നൽകുന്നത്. അതിന്റെ വില നൽകാൻ താൻ തയാറാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
തന്റെ സഹോദരൻ പറഞ്ഞതെല്ലാം സത്യമാണെന്നും സർക്കാറിനെ കുറിച്ച് സത്യം പറഞ്ഞതിനാലാണ് ഇപ്പോൾ ബുദ്ധിമുട്ടുന്നതെന്നും പ്രിയങ്ക ഗാന്ധിയും പറഞ്ഞു. ഈ വീട് അവർ ആർക്ക് വേണമെങ്കിലും നൽകട്ടെ. രാഷ്ട്രീയലക്ഷ്യം വെച്ചാണ് മോദിയും അമിത് ഷായും രാഹുലിനെ വേട്ടയാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക്സഭ അംഗത്വം റദ്ദാക്കിയതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയായ 12 തുഗ്ലക് ലൈൻ ഒഴിഞ്ഞത്. അമ്മയും മുൻ കോൺഗ്രസ് അധ്യക്ഷയുമായ സോണിയ ഗാന്ധിയുടെ വസതിയായ 10 ജൻപഥിലേക്കാണ് അദ്ദേഹം മാറുന്നത്. ഔദ്യോഗിക വസതി ഒഴിയാൻ ലോക്‌സഭ സെക്രട്ടേറിയറ്റ് നൽകിയിരിക്കുന്ന സമയം ഇന്ന് അവസാനിക്കാൻ ഇരിക്കെയാണ് 2004 മുതൽ താമസിച്ചു വന്ന വസതി അദ്ദേഹം ഒഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.