നിസാമുദ്ദീൻ ദർഗയിൽ പ്രാർഥന നടത്തി രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലെ ഭാരത് ജോഡോ യാത്ര രാജ്യ തലസ്ഥാനത്തെത്തി. ഡൽഹിയിൽ നടൻ കമൽഹാസൻ, സോണിയ ഗാന്ധി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ യാത്രയിൽ ചേർന്നു. യാത്രക്കിടെ ഹസ്റത് നിസാമുദ്ദീൻ ദർഗയും രാഹുൽ സന്ദർശിച്ചു.
ഇന്ത്യ ഗേറ്റ് അടക്കം പ്രധാന നഗര കേന്ദ്രങ്ങളിലൂടെയാണ് യാത്ര മുന്നോട്ടു നീങ്ങിയത്. ഗാന്ധിസമാധിയായ രാജ്ഘട്ടിലും, മുൻപ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്റു, ലാൽ ബഹാദൂർ ശാസ്ത്രി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, വാജ്പേയി എന്നിവരുടെ സ്മാരകങ്ങളിലും രാഹുൽ ആദരമർപ്പിച്ചു.
യഥാർഥ പ്രശ്‌നത്തിൽനിന്ന് ശ്രദ്ധ തിരിക്കുന്നതിന് 24 മണിക്കൂറും ഹിന്ദു-മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുകയാണ് ബി.ജെ.പി സർക്കാറെന്ന് രാഹുൽ ചെങ്കോട്ടയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
108-ാം ദിവസം പുലർച്ചെ ബദർപൂർ അതിർത്തിയിലൂടെയാണ് യാത്ര ഡൽഹിയിലേക്ക് കടന്നത്. ജയ്റാം രമേശ്, പവൻ ഖേര, ഭൂപീന്ദർ സിങ് ഹൂഡ, കുമാരി സെൽജ, രൺധീപ് സുർജേവാല എന്നിവരും ഇന്ന് യാത്രയിൽ പങ്കെടുത്തു. ജനുവരി മൂന്നിനാണ് യാത്രയുടെ അടുത്ത ഘട്ടം. അതുവരെ ക്രിസ്മസ്-പുതുവത്സര ഇടവേളയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.