Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസ്റ്റാലിനോടൊപ്പം...

സ്റ്റാലിനോടൊപ്പം സൈക്കിൾ ഓടിക്കാൻ രാഹുൽ ഗാന്ധിക്ക്​ മോഹം

text_fields
bookmark_border
MK Stalin
cancel
camera_alt

തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ സൈക്കിൾ സവാരി

Listen to this Article

ചെന്നൈ: തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്റ്റാലിനൊപ്പം സൈക്കിൾ ഓടിക്കാൻ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിക്ക്​ മോഹം. വ്യാഴാഴ്ച തമിഴ്​നാട്​ നിയമസഭയിൽ കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ ശെൽവ പെരുന്തകൈ ആണ്​ ഇക്കാര്യം അറിയിച്ചത്​. കായിക മേഖലയുമായി ബന്ധ​പ്പെട്ട്​ നടത്തിയ പ്രഖ്യാപനങ്ങൾക്ക്​ നന്ദി പറഞ്ഞ്​ സംസാരിക്കവെയാണ്​ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്​.

സ്റ്റാലിന്‍റെ 'നിങ്ങളിൽ ഒരുവൻ' എന്ന ആത്മകഥയുടെ പ്രകാശന ചടങ്ങിൽ പ​ങ്കെടുക്കാനെത്തിയ രാഹുൽ ഗാന്ധി സ്റ്റാലിന്‍റെ ആരോഗ്യവും പ്രായത്തെയും കുറിച്ച്​ സംസാരിച്ചു. ഈ സമയത്താണ്​ വാരാന്ത്യദിനങ്ങളിൽ സ്റ്റാലിൻ പതിവായി സൈക്കിൾ ഓടിക്കുന്ന കാര്യം​ താൻ ശ്രദ്ധയിൽപ്പെടുത്തിയത്​.

പിന്നീട്​ സ്റ്റാലിനോട്​ സംസാരിച്ച രാഹുൽ ഗാന്ധി താൻ അടുത്ത തവണ തമിഴ്​നാട്ടിലെത്തുമ്പോൾ സ്റ്റാലിനൊപ്പം സൈക്കിൾ ഓടിക്കാൻ ആഗ്രഹിക്കുന്നതായി അറിയിക്കുകയായിരുന്നു - ശെൽവപെരുന്തകൈ പറഞ്ഞു.

സ്റ്റാലിന്‍റെ സൈക്കിൾ യാത്രയുടെ ചിത്രങ്ങൾ നേരത്തെ സാമുഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MK StalinbicycleRahul Gandhi
News Summary - Rahul Gandhi wants to ride a bicycle with MK Stalin
Next Story