Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Rahul Gandhi
cancel
Homechevron_rightNewschevron_rightIndiachevron_rightഅവകാശങ്ങൾക്കായി...

അവകാശങ്ങൾക്കായി പോരാടുന്ന കർഷകർക്ക്​ പ്രാർഥനകളും ആശംസകളുമറിയിച്ച്​ രാഹുൽ ഗാന്ധി

text_fields
bookmark_border

ന്യൂഡൽഹി: കേന്ദ്രസർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരായി പ്രതിഷേധിക്കുന്ന കർഷകർക്ക്​ പൊങ്കൽ, മകര സംക്രാന്തി, ബിഹു ആശംസകൾ നേർന്ന്​ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി.

സന്തോഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കാലമാണ്​ വിളവെടുപ്പ്​ കാലമെന്നും കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക്​ ആശംസകളും പ്രാർഥനകളും അറിയിക്കു​ന്നുവെന്നും രാഹുൽ ട്വീറ്റ്​ ചെയ്​തു.

'സ​േന്താഷത്തിന്‍റെയും ആഘോഷത്തിന്‍റെയും കാലമാണ്​ വിളവെടുപ്പ്​ കാലം. എല്ലാവർക്കും മകര സംക്രാന്തി, പൊങ്കൽ, ബിഹു, ബോഗി, ഉത്തരായൻ ആശംസകൾ. കരുത്തേറിയ ശക്തികൾക്കെതിരെ തങ്ങളുടെ അവകാശ​ങ്ങൾക്കായി പോരാടുന്ന എല്ലാ കർഷകർക്കും പ്രത്യേക പ്രാർഥനകളും ആശംസകളും അറിയിക്കുന്നു' -രാഹുൽ ട്വീറ്റ്​ ചെയ്​തു.

പൊങ്കലിനോട്​ അനുബന്ധിച്ച്​ രാഹുൽ തമിഴ്​നാട്​ സന്ദർശിക്കുമെന്ന്​ നേരത്തേ അറിയിച്ചിരുന്നു. ജെല്ലിക്കെട്ട്​ കാണുന്നതിനാണ്​ അദ്ദേഹം മധുരയിലെത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Farm lawsRahul Gandhi
News Summary - Rahul Gandhi Wishes Farmers On Harvest Festivals With Dig At Government
Next Story