അസാധു നോട്ട് മോദി നിർമിത ദുരന്തം -രാഹുല്‍
text_fieldsബേലാഗവി (കര്‍ണാടക): നോട്ട് അസാധുവാക്കിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി സൃഷ്ടിച്ച ദുരന്തമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഒരു ശതമാനം വരുന്ന ‘സൂപ്പര്‍ പണക്കാര്‍ക്ക്’ വേണ്ടി മോദി ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെതന്നെ ആക്രമിക്കുകയായിരുന്നു. രാജ്യത്തിന്‍െറ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പ്രധാനമന്ത്രി പാവങ്ങളെ ദ്രോഹിക്കുന്നത്. സാധാരണ പ്രധാനമന്ത്രി രാജ്യത്തിനും സമ്പദ്വ്യവസ്ഥക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുക. എന്നാല്‍, മോദി ഇതിന് വിപരീതമായാണ് നീങ്ങുന്നത്.
വടക്കന്‍ കര്‍ണാടകയിലെ ബേലാഗവിയില്‍ കോണ്‍ഗ്രസ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനം ഉണ്ടാക്കിയ ദുരവസ്ഥയില്‍ നൂറിലേറെ പേരാണ് മരിച്ചത്. ക്യൂബന്‍ വിപ്ളവ നേതാവ് ഫിദല്‍ കാസ്ട്രോ മരിച്ചപ്പോള്‍ പാര്‍ലമെന്‍റില്‍ അംഗങ്ങള്‍ എഴുന്നേറ്റുനിന്ന് മൗനം പാലിച്ച് ആദരവ് പ്രകടിപ്പിച്ചു. എന്നാല്‍, ഈ നൂറുപേര്‍ക്ക് ആദരാഞ്ജലിയര്‍പ്പിക്കാന്‍ ബി.ജെ.പി നേതാക്കള്‍ക്ക് രണ്ടു മിനിറ്റ് പോലും സമയമില്ല. ഇവരുടെ മരണത്തിന് ഉത്തരവാദി മോദിയാണ്. രണ്ടരവര്‍ഷമായി മോദി സര്‍ക്കാര്‍ പാവങ്ങളെയാണ് ഉപദ്രവിക്കുന്നത്.
ഉള്ളവനും ഇല്ലാത്തവനുമെന്ന നിലയില്‍ ബി.ജെ.പി രാഷ്ട്രത്തെ വിഭജിക്കുകയാണ്. 70 ശതമാനം സമ്പത്തും കൈവശം വെച്ചിരിക്കുന്ന ഒരു ശതമാനം ഒരു ഭാഗത്ത്, മറുഭാഗത്ത് 90 ശതമാനം വരുന്ന കര്‍ഷകരും തൊഴിലാളികളും ചെറുകിട വ്യാപാരികളും മധ്യവര്‍ഗവും. 50 കുടുംബങ്ങളാണ് സമ്പത്തിന്‍െറ ഭൂരിഭാഗവും അടക്കിവെച്ചിരിക്കുന്നതെന്ന് രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.