Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightരാഹുൽ ഗാന്ധിയുടെ ജോഡോ...

രാഹുൽ ഗാന്ധിയുടെ ജോഡോ യാത്ര രാമഭഗവാന്റെ പദയാത്രയേക്കാൾ വലുത് -രാജസ്ഥാൻ മന്ത്രി

text_fields
bookmark_border
rahul gandhi pay tribute to mahatmagandhi
cancel

ജയ്‌പൂർ: അയോധ്യ മുതൽ ശ്രീലങ്കവരെയുള്ള രാമഭഗവാന്റെ പദയാത്രയേക്കാൾ വലുതാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെന്ന് രാജസ്ഥാൻ ആരോഗ്യ മന്ത്രി പർസാദി ലാൽ മീണ. രാഹുൽ ഗാന്ധിയുടെ പദയാത്ര ചരിത്രമായിരിക്കും. രാമഭഗവാനും അയോധ്യ മുതൽ ലങ്കവരെ പദയാത്ര നടത്തിയിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധി അതിനേക്കാൾ കൂടുതൽ ദൂരം നടക്കുകയാണ്. കന്യാകുമാരി മുതൽ കശ്മീർ വരെ -മീണ പറഞ്ഞു.

അതേസമയം, പ്രസ്താവനയെ വിമർശിച്ച് ബി.ജെ.പി രംഗത്തെത്തി. രാമഭഗവാന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന കോൺഗ്രസ് തങ്ങളുടെ നിലനിൽപ്പിനെ സംരക്ഷിക്കാൻ മുഖസ്തുതി പറഞ്ഞു നടക്കുകയാണെന്ന് ബി.ജെ.പി വക്താവ് രാംലാൽ ശർമ്മ വിമർശിച്ചു.

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സെപ്റ്റംബർ ഏഴിന് കന്യാകുമാരിയിൽ നിന്നാണ് ആരംഭിച്ചത്. 150 ദിവസം കൊണ്ടാണ് യാത്ര അവസാനിക്കുന്നത്. 12 സംസ്ഥാനങ്ങളിലൂടെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും യാത്ര കടന്നുപോകും. രാജ്യത്തിന്റെ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കുക എന്നതാണ് യാത്രയുടെ ലക്ഷ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BharatJodoYatraRahul Gandhi
News Summary - Rahul Gandhi's Bharat Jodo Yatra Bigger Than Lord Rama's Padyatra
Next Story