പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോൾ എനിക്കും പറയാനുണ്ടായിരുന്നു; ലോക്സഭയിൽ തന്നെ സംസാരിക്കാൻ സമ്മതിച്ചില്ലെന്ന് രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ലോക്സഭയിൽ തന്നെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവ് എഴുന്നേറ്റ് നിന്നാൽ സംസാരിക്കാൻ അനുവദിക്കുന്നതാണ് സഭയിലെ ചട്ടം. എന്നാൽ തന്നെ സംസാരിക്കൻ അനുവദിച്ചില്ല. പ്രധാനമന്ത്രി കുംഭമേളയെ കുറിച്ച് സംസാരിച്ചപ്പോൾ തനിക്കും പറയാനുണ്ടായിരുന്നു. എന്നാല്‍ അനുവദിച്ചില്ലെന്നും സഭ നടപടികൾ ചട്ടമനുസരിച്ചല്ല നടക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
''എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല. സംസാരിക്കാൻ അനുവദിക്കണമെന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു, പക്ഷേ അദ്ദേഹം (സ്പീക്കർ) തിരിഞ്ഞുകളഞ്ഞു. ഇങ്ങനെയല്ല സഭ നടത്തേണ്ടത്''- രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഞാൻ എഴുന്നേൽക്കുമ്പോഴെല്ലാം സംസാരിക്കാൻ അനുമതി നല്‍കിയില്ല. നമ്മൾ പറയാൻ ആഗ്രഹിക്കുന്നത് നമുക്ക് പറയാൻ അനുവാദമില്ല. ഞാൻ ഒന്നും ചെയ്തില്ല. നിശബ്ദനായി ഇരിക്കുകയായിരുന്നു. 7-8 ദിവസമായി ഇത് തന്നെയാണ് അവസ്ഥ. ഇതൊരു പുതിയ തന്ത്രമാണ്. പ്രതിപക്ഷത്തെ ഇല്ലാതാക്കാനാണിത്. പ്രധാനമന്ത്രി കുംഭമേളയെക്കുറിച്ച് സംസാരിച്ചപ്പോള്‍, തൊഴിലില്ലായ്മയെക്കുറിച്ച് എന്തെങ്കിലും പറയണമെന്ന് ഞാൻ ആഗ്രഹിച്ചു, പക്ഷേ എന്നെ അനുവദിച്ചില്ല. സ്പീക്കറുടെ സമീപനം എന്താണെന്ന് എനിക്കറിയില്ല, ഇത് ജനാധിപത്യവിരുദ്ധമായ പ്രവർത്തന രീതിയാണ്''- രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഇതുസംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകി. 70 പ്രതിപക്ഷ എംപിമാര്‍ സ്പീക്കറെ കണ്ടു.
രാഹുൽ സഭയുടെ അന്തസ്സ് കാത്തുസൂക്ഷിക്കണമെന്നായിരുന്നു രാഹുലിന് സ്പീക്കറുടെ മറുപടി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.