'ആ അസാന്നിധ്യം ഇന്ത്യ തിരിച്ചറിയുന്നു' മൻമോഹൻ സിങ്ങിന് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ആശംസ
text_fieldsന്യൂഡൽഹി: കോൺഗ്രസ് നേതാവും മുൻ പ്രധാനമന്ത്രിയുമായ മൻമോഹൻ സിങ്ങിന് രാഹുൽ ഗാന്ധിയുടെ പിറന്നാൾ ആശംസ. പ്രധാനമന്ത്രിയെന്ന നിലയിൽ മൻമോഹൻസിങ്ങിന്‍റെ അഭാവം ഇന്ത്യക്ക് കടുത്ത നഷ്ടമാണെന്ന് ട്വിറ്ററിൽ കുറിച്ച സന്ദേശത്തിൽ രാഹുൽ പറഞ്ഞു. മുൻ പ്രധാനമന്ത്രി അദ്ദേഹത്തിന്‍റെ 88ാം പിറന്നാളാണ് ഇന്ന് ആഘോഷിക്കുന്നത്.
സത്യസന്ധത, മാന്യത, അർപ്പണ മനോഭാവം എന്നിവ കൈമുതലായുള്ള ഡോ. സിങ് എല്ലാവർക്കും പ്രചോദനമാണെന്നും രാഹുൽ പറഞ്ഞു.
'മൻമോഹൻ സിങ് ഇല്ലാത്ത വർഷങ്ങളിൽ ഒരു പ്രധാനമന്ത്രിയുടെ അഭാവം ഇന്ത്യ തിരിച്ചറിയുന്നു. അദ്ദേഹത്തിന് ഇനി വരാനിരിക്കുന്ന വർഷങ്ങൾ മനോഹരമാകട്ടെ.. ഒരു നല്ല ജന്മദിനം ആശംസിക്കുന്നു' ഇതായിരുന്നു രാഹുലിന്‍റെ ആശംസ.
India feels the absence of a PM with the depth of Dr Manmohan Singh. His honesty, decency and dedication are a source of inspiration for us all.
— Rahul Gandhi (@RahulGandhi) September 26, 2020
Wishing him a very happy birthday and a lovely year ahead.#HappyBirthdayDrMMSingh
കോൺഗ്രസ് ഒദ്യോഗിക പേജിൽ മൻമോഹൻ സിങ്ങിന് ആസംസകൾ നേർന്നു. 'ഓരോ ഇന്ത്യാക്കാരന്‍റേയും നന്മക്ക് വേണ്ടി പ്രവർത്തിക്കുന്ന നേതാവായിരുന്നു മൻമോഹൻ സിങ്. സമൂഹത്തിൽ നിലനിൽക്കുന്ന തിന്മകൾ സമൂലം ഇല്ലാതാക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ ലക്ഷ്യം' കോൺഗ്രസ് ട്വീറ്റ് ചെയ്തു.
In his journey towards greatness, he took a billion people along.
— Congress (@INCIndia) September 26, 2020
One of the most competent world leaders, Dr. Manmohan Singh's vision for our Nation is uncompromising.
India is forever indebted to this great son for leading her through highs & lows.#HappyBirthdayDrMMSingh pic.twitter.com/LdNIHVmkwc
മുതിർന്ന കോൺഗ്രസ് നേതാക്കളും ജന്മദിനത്തിൽ അദ്ദേഹത്തിന് ആശംസയുമായെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.