രാഹുൽ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് നിർമല സീതാരാമൻ
text_fieldsന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ‘ചൗക്കിദാർ ചോർ’ പരാമർശത്തിൽ സുപ്രീംകോടതിയെ വലിച്ചിഴച് ചതിൽ ഖേദം പ്രകടിപ്പിച്ചതോടെ രാഹുല്‍ ഗാന്ധിയുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് പ്രതിരോധമന്ത്രി നിർമല സീത ാരാമൻ. ‘‘രാഹുലിെൻറ വിശ്വാസ്യത നഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൊതുജീവിതം നയിക്കുന്ന വ്യക്തികള്‍ കള്ളങ്ങൾ പറയുന്നത് തുടരുകയാണ്. ഇത്തരം വ്യക്തികൾ നിരന്തരം കള്ളങ്ങൾ പറയുന്നത് ദുഃഖകരമാണ്’’ - സീതാരാമന്‍ പ്രതികരിച്ചു. ഒരു ദേശീയ പാര്‍ട്ടിയുടെ അധ്യക്ഷന്‍ കള്ളങ്ങളെ ആശ്രയിക്കുന്നത് കഷ്ടമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി കള്ളനാണെന്ന് സുപ്രീംകോടതിയും കണ്ടെത്തി എന്ന പ്രസ്താവനയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.
പരാമർശം തെരഞ്ഞെടുപ്പ് പ്രചരണ ചൂടിൽ നടത്തിയതാണ്. കോടതി പറയാത്ത പരാമർശം തെൻറ ഭാഗത്തു നിന്നുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. തെൻറ വാക്കുകൾ രാഷ്ട്രീയ എതിരാളികൾ ദുരുപയോഗിക്കുകയാണെന്നും രാഹുൽ കോടതിയിൽ നൽകിയ മറുപടിയിൽ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.