രാഹുലിന്റെ അയോഗ്യത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിര് - ശരദ് പവാർ
text_fieldsമുംബൈ: കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിക്ക് ലോക്സഭയിൽ അയോഗ്യത കൽപ്പിച്ച സംഭവം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണെന്നും ജനാധിപത്യ മൂല്യങ്ങൾ തകർക്കുന്ന നടപടി അപലപനീയമാണെന്നും എൻ.സി.പി മേധാവി ശരദ് പവാർ.
ഗുജറാത്തിലെ സൂറത്ത് കോടതി അപകീർത്തിക്കേസിൽ രാഹുലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി രണ്ട് വർഷത്തെ ജയിൽ ശിക്ഷ വിധിച്ചതിന് അടുത്ത ദിവസമാണ് ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ അയോഗ്യനാക്കിയത്.
‘രാഹുൽ ഗാന്ധിയുടെയും ഫൈസലിന്റെയും അയോഗ്യത ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ്. ഇവിടെ ജനാധിപത്യമൂല്യങ്ങൾ തകർന്നിരിക്കുകയാണ്. ഇത് അപലപിക്കപ്പെടേണ്ടതാണ്.’ -ശരദ് പവാർ ട്വീറ്റ് ചെയ്തു.
‘നമ്മുടെ ഭരണഘടന ഓരോ വ്യക്തിക്കും നീതി, ചിന്താ സ്വാതന്ത്ര്യം, അവസര സമത്വം, സാഹോദര്യം, അന്തസ്സ് എന്നിവ ഉറപ്പു നൽകുന്നുണ്ട്.’ - ശരദ് പവാർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.