ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനം വൈകും; മൂടൽമഞ്ഞ് കാരണം രാഹുലിന്റെ വിമാനം വൈകി
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടന ചടങ്ങുകൾ വൈകും. ഡൽഹിയിൽ നിന്നും മണിപ്പൂരിലെ ഇംഫാലിലേക്കുള്ള രാഹുൽ ഗാന്ധിയുടെ വിമാനം വൈകിയതാണ് ഉദ്ഘാടന ചടങ്ങുകൾ വൈകാനുള്ള കാരണം. ഡൽഹിയിൽ നിന്നും ഇംഫാലിലേക്കുള്ള രാഹുൽ ഗാന്ധി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ യാത്ര ചെയ്യുന്ന പ്രത്യേക വിമാനം പുറപ്പെടാൻ വൈകിയിരുന്നു. കനത്ത മൂടൽമഞ്ഞിനെ തുടർന്നാണ് വിമാനം വൈകിയത്.
കനത്ത മൂടൽമഞ്ഞ് മൂലം വിമാനസർവീസുകൾ വൈകിയെന്ന് ഇൻഡിഗോ എക്സിൽ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമാനവും വൈകിയെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നത്. ഉച്ചയോടെ ഉദ്ഘാടനം നടത്തി മണിപ്പൂരിലെ പര്യടനം ഇന്ന് തന്നെ പൂർത്തിയാക്കാനായിരുന്നു കോൺഗ്രസ് ലക്ഷ്യമിട്ടത്. നാളെ നാഗാലാൻഡിലാണ് യാത്രയുടെ പര്യടനം നിശ്ചയിച്ചിരുന്നത്.
15 സംസ്ഥാനങ്ങളിലെ 110 ജില്ലകളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. ഉത്തർപ്രദേശില്‍മാത്രം പതിനൊന്നു ദിവസം രാഹുല്‍ യാത്ര നടത്തും. 66 ദിവസം കൊണ്ട് 6713 കിലോമീറ്റർ നീളുന്നതാണ് യാത്ര. മാർച്ച് 20 ന് മുംബൈയിലാണ് സമാപനം.
കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ഭാരത് ജോഡോ യാത്ര നടത്തിയ രാഹുല്‍ ഗാന്ധി കിഴക്കു നിന്ന് പടിഞ്ഞാറേക്ക് നടത്തുന്ന യാത്രയാണിത്. ആദ്യ യാത്ര കാല്‍നടയായിരുന്നുവെങ്കില്‍ ഇപ്പോഴത്തെ യാത്ര ബസിലായിരിക്കും. ബസില്‍ ഇരുന്ന് മാത്രമായിരിക്കില്ല പലയിടങ്ങളിൽ നടന്നും മറ്റ് വാഹനങ്ങളിലുമെല്ലാം രാഹുല്‍ സഞ്ചരിക്കും.
യാത്രയിലുടനീളം വിവിധ വിഭാഗങ്ങളിലെ ആളുകളുമായി രാഹുല്‍ സംവദിക്കും. പ്രാദേശികമായ പ്രശ്നങ്ങള്‍ ഉയർത്തും. പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും. രാഷ്ട്രീയ ചർച്ചകളും ഉണ്ടാകും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.