കോൺഗ്രസ് ഒറ്റക്കെട്ട്; ‘ടീം കേരള’ ചിത്രം പങ്കുവെച്ച് രാഹുൽ ഗാന്ധി
text_fieldsന്യൂഡല്‍ഹി: കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒറ്റക്കെട്ടാണെന്ന് കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവെച്ചായിരുന്നു രാഹുലിന്റെ പ്രതികരണം. ‘മുന്നിലുള്ള ലക്ഷ്യത്തിന്റെ വെളിച്ചത്താൽ അവർ ഒന്നായി നിലകൊള്ളുന്നു, ടീം കേരള’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചത്.
കേരളത്തിലെ കാര്യങ്ങൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ കേന്ദ്രനേതൃത്വം വിളിച്ച യോഗത്തിനുശേഷം നേതാക്കൾ ഒരുമിച്ച് നിൽക്കുന്ന ചിത്രമാണത്. നേതാക്കൾ തമ്മിലുള്ള പരസ്യ പ്രസ്താവനകളിൽനിന്ന് വിട്ടുനിൽക്കണമെന്നും ഇല്ലെങ്കിൽ മുഖം നോക്കാതെ നടപടിയുണ്ടാകുമെന്നും ഡൽഹിയിൽ നടന്ന മൂന്നരമണിക്കൂർ യോഗത്തിൽ ദേശീയ നേതൃത്വം കേരള ഘടകത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.