തമിഴ്നാടിനെ കുറിച്ച് പാർലമെന്റിൽ പരാമർശത്തിൽ രാഹുലിന് നന്ദി അറിയിച്ച് എം.കെ സ്റ്റാലിൻ
text_fieldsചെന്നൈ: തമിഴ്നാടിനെ കുറിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശത്തില്‍ നന്ദി അറിയിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. നിങ്ങളുടെ ഉജ്വലമായ പ്രസംഗത്തിന് എല്ലാ തമിഴരുടെയും പേരില്‍ നന്ദി പറയുന്നുവെന്ന് സ്റ്റാലിന് ട്വിറ്ററില്‍ കുറിച്ചു.
ആത്മാഭിമാനമുള്ള തമിഴരെക്കുറിച്ച് താങ്കൾ പാര്‍ലമെന്റില്‍ ഉന്നയിച്ചു. തമിഴ്നാട്ടിലെ ജനങ്ങൾക്ക് വേണ്ടി താങ്കളോട്ഞാൻ നന്ദി പറയുന്നു- സ്റ്റാലിൻ കുറിച്ചു.
തമിഴ്നാട്ടിലെ ജനങ്ങളുടെ മനസില്‍ ഇന്ത്യയെന്ന ആശയം ഉണ്ട്. അവരെ അടിച്ചമര്‍ത്താമെന്നാണ് നിങ്ങള്‍ കരുതുന്നത്. കേരളത്തിലെ ജനങ്ങള്‍ക്ക് സംസ്കാരമുണ്ട്. അവര്‍ക്ക് മാന്യതയുണ്ട്. രാജസ്ഥാനിലെ ജനങ്ങള്‍ക്ക് ഒരു പാരമ്പര്യമുണ്ട്. അവര്‍ക്ക് ഒരു ജീവിതരീതിയുണ്ട്. എല്ലാ ദിവസവും അവരില്‍ നിന്നെല്ലാം താൻ പഠിക്കുകയാണെന്നും രാഹുൽ പ്രസംഗത്തിൽ പറഞ്ഞു. 45 മിനിറ്റ് നീണ്ട് പ്രസംഗത്തിൽ ഫെഡറിലിസത്തിനായിരുന്നു രാഹുൽ ഊന്നൽ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.