രാഹുലിെൻറ പേര് ഗൂഗിളിൽ തിരഞ്ഞാൽ തമാശകൾ കാണാം –മോദി
text_fieldsലക്നോ: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് വീണ്ടും പ്രധാനമന്ത്രി നേരന്ദ്രമോദി. രാഹുൽ ഗാന്ധിയുടെ പേര് ഗൂഗിളിൽ തിരഞ്ഞാൽ ധാരാളം തമാശകൾ കാണാമെന്ന് മോദി പരിഹസിച്ചു. കോൺഗ്രസുമായി സഖ്യത്തിലേർെപ്പടാനുള്ള ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിെൻറ തീരുമാനത്തെയും അദ്ദേഹം വിമർശിച്ചു. ഗൂഗിളിൽ തമാശപ്രചരിക്കുന്ന നേതാവിെൻറ പക്ഷം പിടിച്ചിരിക്കുകയാണ് നിങ്ങളെന്നായിരുന്നു വിമർശനം. ഉത്തർ പ്രദേശിലെ തെരഞ്ഞെടുപ്പ്് പ്രചരണ റാലിയിൽ സംസാരിക്കുകയായിരുന്നു അേദ്ദഹം.
ചൗധരി ചരൺ സിങ്ങിനെ അപമാനിക്കാൻ കിട്ടിയ ഒരവസരവും കോൺഗ്രസ് നഷ്ടെപ്പടുത്തിയിരുന്നില്ലെന്ന് മോദി ഒാർമിപ്പിച്ചു. നിങ്ങൾക്ക് ഉത്തർ പ്രേദശിനെ സംരക്ഷിക്കണമെന്നുണ്ടെങ്കിൽ എസ്.പി കുടുംബത്തിൽ നിന്നും കോൺഗ്രസിൽ നിന്നും വിട്ടുനിൽക്കണെമന്നും അവർ സംസ്ഥാനത്തെയും രാജ്യത്തെയും കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു ഗ്രാമത്തിനും ഒരു കുടംബത്തിനും വേണ്ടി മാത്രമാണ് എസ്.പി നല്ലത് ചെയ്തത്. അവരുടെ സ്വന്തം വോട്ടർമാർക്കു വേണ്ടി പോലും ഒന്നും ചെയ്തില്ല. സംസ്ഥാനത്തിന് ആവശ്യമായ സംരക്ഷണമൊരുക്കാൻ സമാജ്വാദി പാർട്ടി സർക്കാറിന് കഴിയില്ല. നിഷ്കളങ്കരും സത്യസന്ധരുമായ കുട്ടികൾക്കും സ്ത്രീകൾക്കും സംരക്ഷണം നൽകുന്നതിൽ പോലും സർക്കാർ പരാജയെപ്പട്ടിരിക്കുന്നുവെന്ന എസ്.പി ദേശീയ നേതാവ് മുലായംസിങ് യാദവിെൻറ വാക്കുകൾ മോദി ആവർത്തിച്ചു.
സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തുകയാണെങ്കിൽ എല്ലാ ജില്ലകളിലെയും കർഷകർക്ക് ചരൺ സിങ്ങിെൻറ പേരിൽ ധനസഹായം നൽകുമെന്നും മോദി വാഗ്ദാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.