പരാജയത്തിലും രാഹുലിന് അഹങ്കാരം- അമിത് ഷാ
text_fieldsന്യൂഡൽഹി: നിലവിലെ സംവരണ സംവിധാനത്തില്‍ ഒരു മാറ്റവും കൊണ്ടുവരില്ലെന്നും കുറച്ച് മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയപ്പെട്ടതിനുശേഷം രാഹുൽ ഗാന്ധി അഹങ്കാരമായി മാറിയെന്നും ഇന്ത്യ ടുഡെ നടത്തിയ പരിപാടിയിൽ അമിത് ഷാ പറഞ്ഞു.
എന്തുകൊണ്ടാണ് രാഹുൽ ഗാന്ധിക്ക് എല്ലായ്പ്പോഴും വിദേശത്തുനിന്ന് പ്രചോദനം ലഭിക്കുന്നതെന്ന് അറിയില്ല. ഈ രാജ്യത്ത് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി), വിജിലൻസ് കമീഷണർ, ഹൈകോടതികൾ, സുപ്രീംകോടതി എന്നിവയുണ്ട്. പക്ഷേ, ആരോപണം അവരിൽ നിന്ന് വരുന്നതല്ല. ഓരോ പാർലമെന്റ് സമ്മേളനം നടക്കുമ്പോഴും പുറത്തുനിന്ന് ആരോപണം ഉയരുകയും രാഹുൽ അവരെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നു.
ഞങ്ങള്‍ ഭരണഘടനയെ മാറ്റുമെന്നാണ് പ്രതിപക്ഷം പറയുന്നത്. ഞങ്ങള്‍ സംവരണത്തില്‍ തൊട്ടിട്ടില്ല. കോൺഗ്രസ് മുസ്ലിം വിഭാഗങ്ങള്‍ക്ക് സംവരണം നല്‍കുകയും എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്കുള്ള സംവരണം കുറക്കുകയും ചെയ്തു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്, വഖഫ് നിയമ ഭേദഗതി, ദേശീയ സുരക്ഷ ശക്തിപ്പെടുത്തുക തുടങ്ങിയ വാഗ്ദാനങ്ങളില്‍ ഇപ്പോഴും സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുന്നു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു-കശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടുവെന്നും ചോദ്യങ്ങൾക്ക് മറുപടിയായി അമിത് ഷാ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.