മോദിയുമായി സംവാദത്തിന് ഒരുക്കമെന്ന് രാഹുൽ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പൊതുസംവാദത്തിനുള്ള ക്ഷണം സ്വീകരിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സംവാദത്തിന് തയാറാണെന്നും എന്നാൽ മോദി തന്നോടു സംവദിക്കാൻ തയാറാകില്ലെന്ന് 100 ശതമാനം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റിസ് മദൻ ബി. ലോകൂർ, ഡൽഹി ഹൈകോടതി മുൻ ചീഫ് ജസ്റ്റിസ് എ.പി. ഷാ, പ്രമുഖ മാധ്യമപ്രവർത്തകൻ എൻ. റാം എന്നിവരാണ് മോദിയെയും രാഹുലിനെയും പൊതുസംവാദത്തിന് ക്ഷണിച്ചത്.
സംവാദത്തിന് രാഹുൽ ക്ഷണം സ്വീകരിച്ചതോടെ മോദിയെ വെല്ലുവിളിച്ച് കോൺഗ്രസ് പ്രചാരണം ശക്തമാക്കി. ക്ഷണം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായി ചർച്ച നടത്തിയെന്നും സംവാദത്തിന് തങ്ങൾ തയാറാണെന്നും രാഹുൽ തെരഞ്ഞെടുപ്പ് റാലികളിൽ ആവർത്തിച്ചു.
നുണ പ്രചാരണത്തിന് ഇടവേള നൽകി മോദി സംവാദത്തിന് തയാറാകണമെന്നും ക്ഷണം കണ്ടില്ലെന്ന് നടിക്കുകയാണെന്നും കോൺഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് സമൂഹമാധ്യമത്തിൽ കുറിച്ചു. തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പോസിറ്റിവ് അജണ്ടയോ, വ്യക്തമായ വാഗ്ദാനമോ, മുദ്രാവാക്യമോ, നേട്ടമോ ഒന്നും പറയാനില്ല. അധികാരത്തിൽനിന്ന് പുറത്താക്കപ്പെടാൻ പോകുന്ന പ്രധാനമന്ത്രി എക്കാലത്തെയും മോശം പ്രചാരണമാണ് നടത്തുന്നതെന്നും ജയ്റാം രമേശ് ‘എക്സി’ൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.