രാഹുൽ ഗാന്ധിക്ക് രാജ്യത്തെയോ രാജ്യത്തിന്‍റെ രാഷ്ട്രീയമോ മനസ്സിലാകുന്നില്ല -രവിശങ്കർ പ്രസാദ്
text_fieldsന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് രാജ്യത്തെയോ രാജ്യത്തിന്‍റെ രാഷ്ട്രീയമോ മനസ്സിലാകുന്നില്ലെന്ന് ബിജെ.പി. രാഹുൽ ഗാന്ധിയുടെ മനസ്സിൽ ജനാധിപത്യത്തിന്‍റെ ഒരു അടയാളവുമില്ലെന്ന് ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ് പറഞ്ഞു.
മണിപ്പൂരിൽ ഇന്ത്യക്കാർക്ക് നേരെ സൈന്യം വെടിയുതിർക്കുമെന്ന് രാഹുൽ ഗാന്ധി പ്രതീക്ഷിക്കുന്നുണ്ടോ? അതോ അവിടെ സൗഹാർദ്ദം വ്യാപിപ്പിച്ച് ആളുകളെ ഒരുമിച്ച് കൊണ്ടുവരാനാണോ ശ്രമിക്കേണ്ടത്? മണിപ്പൂരിൽ മെയ്തേയികളും കുക്കികളും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിലാണ് രാഹുൽ ഗാന്ധി പാർലമെന്‍റിൽ പ്രകോപനപരമായ പ്രസംഗം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
അനുവദിച്ചാൽ രണ്ട് ദിവസത്തിനകം മണിപ്പൂരിൽ സായുധ സേനയ്ക്ക് സമാധാനം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞതായി രവിശങ്കർ പ്രസാദ് ചൂണ്ടിക്കാട്ടി. 1966ൽ ഐസ്വാളിൽ ബോംബ് വർഷിക്കാൻ വ്യോമസേനയോട് ഉത്തരവിട്ടുകൊണ്ട് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി എന്താണ് ചെയ്തതെന്ന് അന്വേഷിച്ചോയെന്നും രവിശങ്കർ പ്രസാദ് ചോദിച്ചു.
കേന്ദ്രസർക്കാരിന്‍റെ രാഷ്ട്രീയമാണ് മണിപ്പൂരിൽ ഭാരതമാതാവിന്‍റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന ആരോപണം രാഹുൽ ഗാന്ധി ലോക്‌സഭയിൽ ആവർത്തിച്ചെന്നും നിരുത്തരവാദപരമായ ഭാഷ ഉപയോഗിക്കരുതെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.