കത്തെഴുതിയവർ ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണെന്ന് രാഹുൽ പറഞ്ഞിട്ടില്ല -കോൺഗ്രസ്
text_fieldsഡൽഹി: പാർട്ടി നേതൃത്വത്തിന് കത്തെഴുതിയ നേതാക്കൾ ബി.ജെ.പി യുമായി കൂട്ടുകൂടുന്നവരാണെന്ന് രാഹുൽഗാന്ധി പറഞ്ഞിട്ടില്ലെന്ന് കോൺഗ്രസ്. ഇത്തരത്തിലുള്ള ഒരു വാക്കും രാഹുൽ പറഞ്ഞിട്ടില്ലെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല പറഞ്ഞു.
'മാധ്യമങ്ങളുടെ അടിസ്ഥാന രഹിതമായ പ്രസ്താവനകളും പ്രചരിപ്പിക്കപ്പെടുന്ന അഭ്യൂഹങ്ങളും വിശ്വസിക്കരുത്. ഇപ്പറയുന്ന രീതിയിൽ ഒരു വാക്കുപോലും രാഹുൽ പറയുകയോ സൂചിപ്പിക്കുകയോ ചെയ്തിട്ടില്ല' -സുർജേവാല പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം അടക്കമുള്ള വിഷയങ്ങളുന്നയിച്ച് കത്തെഴുതിയവർ ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണെന്ന് കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ രാഹുൽ സുചിപ്പിച്ചതായാണ് ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
ദിവസങ്ങൾക്ക് മുമ്പ് മുതിർന്ന നേതാക്കൾ പാർട്ടി നേതൃത്വത്തിന് എഴുതിയ കത്ത് രാഹുലിനെ പ്രകോപിപ്പിച്ചെന്നാണ് റിപ്പോർട്ട്. കത്ത് എഴുതിയ സമയം ഉചിതമായിെല്ലന്നും നിലവിലെ പ്രസിഡൻറ് സോണിയ ഗാന്ധിയുടെ ആരോഗ്യനില നേതാക്കൾ പരിഗണിച്ചില്ലെന്നും രാഹുൽ പറഞ്ഞതായും റിേപ്പാർട്ടുകളിലുണ്ടായിരുന്നു.
എം.പിമാരും മുൻ കേന്ദ്രമന്ത്രിമാരും ഉൾപ്പെടെ 23 ഉന്നത കോൺഗ്രസ് നേതാക്കളാണ് കത്ത് എഴുതിയത്. കപിൽ സിബൽ, ശശി തരൂർ, ഗുലാം നബി ആസാദ്, പൃഥ്വിരാജ് ചവാൻ, വിവേക് തങ്ക, ആനന്ദ് ശർമ തുടങ്ങിയ നേതാക്കളാണ് കത്തിൽ ഒപ്പിട്ടിരുന്നത്. കോൺഗ്രസിന് മുഴുവൻ സമയ പ്രസിഡൻറ് വേണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം. നേതൃത്വത്തെക്കുറിച്ചുള്ള അനിശ്ചിതത്വം പ്രവർത്തകരിൽ ആശങ്ക ഉണർത്തുന്നുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.