Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 July 2022 10:20 PM IST Updated On
date_range 24 July 2022 10:20 PM ISTരാജ്യസുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിൽ; അഗ്നിപഥിനെ വിമർശിച്ച് രാഹുൽ
text_fieldsbookmark_border
Listen to this Article
ന്യൂഡൽഹി: കേന്ദ്ര സർക്കാറിന്റെ കരാർ സൈനിക റിക്രൂട്ട്മെന്റ് പദ്ധതിയായ അഗ്നിപഥിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലബോറട്ടറിയിലെ പുതിയ പരീക്ഷണത്തിൽ രാജ്യത്തിന്റെ സുരക്ഷയും യുവാക്കളുടെ ഭാവിയും അപകടത്തിലാണെന്ന് ട്വിറ്ററിൽ രാഹുൽ കൂട്ടിച്ചേർത്തു.
അറുപതിനായിരം സൈനികർ വർഷം തോറും വിരമിക്കുന്നു. ഇതിൽ മൂവായിരം പേർക്ക് മാത്രമാണ് സർക്കാർ ജോലി ലഭിക്കുന്നത്. നാലുവർഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന ആയിരക്കണക്കിന് അഗ്നിവീരരുടെ ഭാവിയെന്തായിരിക്കുമെന്നും രാഹുൽ ചോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story