ഇടതുപക്ഷം ഭാരത് ജോഡോ യാത്രക്കൊപ്പമാണ്; രാഷ്ട്രീയമായി പിന്തുണയ്ക്കാനുള്ള പ്രയാസം മനസ്സിലാകുമെന്ന് രാഹുൽ
text_fieldsഇടതുപ്രവർത്തകരുടെ മനസ്സ് ഭാരത് ജോഡോ യാത്രയ്ക്ക് ഒപ്പമാണെന്നും ധാരാളം ഇടതു പ്രവർത്തകർ തന്നെ അഭിവാദ്യം ചെയ്യാനെത്തിയിരുന്നുവെന്നും രാഹുൽ ഗാന്ധി. ഇടതു നേതാക്കൾ പോലും ഹൃദയം കൊണ്ട് കൂടെയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. അവർക്ക് പ്രത്യക്ഷത്തിൽ രാഷ്ട്രീയമായി പിന്തുണയ്ക്കാൻ പ്രയാസം ഉണ്ടാകുമെന്നും അത് മനസ്സിലാക്കാനാകുമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ചോദ്യങ്ങൾക്കുത്തരമായി പറഞ്ഞു.
ഉത്തർപ്രദേശിൽ എന്ത് ചെയ്യണമെന്ന് കോൺഗ്രസ് പാർട്ടിക്ക് കൃത്യമായ നിലപാടുണ്ടെന്നും രാഹുൽഗാന്ധി പറഞ്ഞു. ഭാരത് ജോഡോ യാത്രയ്ക്ക് ഉത്തർപ്രദേശിൽ കൂടുതൽ സമയമില്ലാത്തതിൽ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. യുപിയിൽ ജോഡോ യാത്ര ദൈർഘ്യം കുറഞ്ഞത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജോഡോ യാത്ര അതിന്റെ വഴി പരിഗണിച്ചാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനാണ് ഭാരത് ജോഡോ യാത്രയെന്നും ബി.ജെ.പിയെന്ന എ.ടി.എം മെഷീനെതിരെയാണ് കോൺഗ്രസ് പോരാടുന്നതെന്നും രാഹുൽഗാന്ധി പറഞ്ഞു. ജനാധിപത്യം നിലനിൽക്കുന്ന ഒരേയൊരു പാർട്ടി കോൺഗ്രസാണെന്നും എ.ഐ.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഏത് കോൺഗ്രസ് പ്രവർത്തകനും മത്സരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.