നവംബർ എട്ട് ഇന്ത്യൻ ചരിത്രത്തിലെ മാനക്കേടിെൻറ ദിനം -രാഹുൽ
text_fieldsന്യൂഡൽഹി: നോട്ടു നിരോധനത്തിെൻറ രണ്ടാം വാർഷികത്തിൽ പ്രധോനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധി. നോട്ട് നിരോധിക്കാനുള്ള തീരുമാനം ആസൂത്രിത ഗൂഢാലോചനയായിരുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. മോദിയുടെ സ്യൂട്ടും ബൂട്ടുമണിഞ്ഞ സുഹൃത്തുക്കൾക്ക് കള്ളപ്പണം വെളുപ്പിക്കാനുള്ള തന്ത്രമായിരുന്നു നിരോധനമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
നവംബർ എട്ട് എന്നും ഇന്ത്യൻ ചരിത്രത്തിലെ മാനക്കേടിെൻറ ദിവസമായിരിക്കും. നോട്ടു നിരോധനമെന്നത് നല്ല ഉദ്ദേശ്യത്തോടെ എടുത്ത തെറ്റായ സാമ്പത്തിക നയമല്ല. പകരം ശ്രദ്ധാപൂർവം ആസൂത്രണം ചെയ്ത് നടപ്പാക്കിയ കുറ്റകരമായ സാമ്പത്തിക അഴിമതിയാണ്. എങ്ങനെ ഒളിച്ചുവെക്കാൻ ശ്രമിച്ചാലും ഇക്കാര്യം രാജ്യം കണ്ടെത്തുക തന്നെ ചെയ്യുമെന്നും കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ രാഹുൽ ചൂണ്ടിക്കാട്ടി.
ഇന്ത്യയിലെ ആയിരക്കണക്കിന് ചെറുകിട വ്യവസായങ്ങളെയും ലക്ഷക്കണക്കിന് ജീവിതങ്ങളെയും തകർത്തെറിഞ്ഞ ആത്മഹത്യാപരമായ ആക്രമണമായിരുന്നു നോട്ടു നിരോധനം. ദുരന്തങ്ങളുടെ ചരിത്രത്തിൽ സമാനതകളില്ലാത്ത ദുരന്തമാണിതെന്നും രാഹുൽ കുറ്റപ്പെടുത്തി.
नोटबंदी सोच-समझ कर किया गया एक क्रूर षड्यंत्र था। यह घोटाला प्रधानमंत्री के सूट-बूट वाले मित्रों का काला-धन सफेद करने की एक धूर्त स्कीम थी।
— Rahul Gandhi (@RahulGandhi) November 8, 2018
इस कांड में कुछ भी मासूम नहीं था| इसका कोई भी दूसरा अर्थ निकालना राष्ट्र की समझ का अपमान है|
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.