വയലിലിറങ്ങി, കൃഷിയോടിണങ്ങി രാഹുലിെൻറ വയനാടൻ സന്ദർശനം
text_fieldsകൽപറ്റ: വയനാട് മണ്ഡലത്തിൽ ഇത്തവണ ത്രിദിന സന്ദർശനത്തിനെത്തിയ രാഹുൽഗാന്ധി എം.പി ഉൗന്നൽ നൽകിയത് കാർഷിക അനുബന്ധ മേഖലകൾക്ക്. സ്വന്തം മണ്ഡലത്തിലെ പതിവ് സന്ദർശനങ്ങൾക്ക് വിപരീതമായി, അവസരം കിട്ടിയപ്പോഴെല്ലാം കാർഷിക അനുബന്ധ മേഖലകളെ കുറിച്ചായിരുന്നു രാഹുൽ കൂടുതലും സംസാരിച്ചത്.
മുൻകൂട്ടി നിശ്ചയിച്ച, വയനാട് കലക്ടറേറ്റിലെ രണ്ട് അവലോകന യോഗങ്ങളും ജില്ല ആശുപത്രി സന്ദർശനവും മാറ്റിനിർത്തിയാൽ ബാക്കി സമയം കൂടുതലും കാർഷികവും അതുമായി ബന്ധപ്പെട്ടതുമായ വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. ഇതിനിടെ, മാധ്യമപ്രവർത്തകരുമായി സംവദിച്ചപ്പോഴും ദേശീയ -അന്തർദേശീയ -രാഷ്ട്രീയ വിഷയങ്ങൾക്കൊപ്പം കാർഷിക വിഷയങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയത് . മൂന്നു ദിവസത്തെ സന്ദർശനം കഴിഞ്ഞ് രാഹുൽ ബുധനാഴ്ച മടങ്ങി.
ജൈവ കൃഷി പ്രോത്സാഹനം, വയനാട്ടിലെ തനതു നെല്ലിനങ്ങളുടെ സംരക്ഷണം, കാർഷികോൽപാദന കമ്പനികളുടെയും കാർഷിക സംരംഭങ്ങളുടെയും ശാക്തീകരണം, വയനാടൻ കാർഷിക ഉല്പന്നങ്ങളുടെ വിപണന സാധ്യത, ദേശീയവും അന്തർദേശീയവുമായ സാധ്യതകൾ തുടങ്ങിയവയിൽ ഊന്നിയുള്ള ചർച്ചകളും നടന്നു. കലക്ടറേറ്റിൽ നടന്ന ദിശ അവലോകനയോഗത്തിൽ പരമ്പരാഗത വയനാടൻ നെല്ലിനങ്ങളുടെ സംരക്ഷണത്തിനും ജൈവകൃഷി പ്രോത്സാഹനത്തിനും ഊന്നൽ നൽകണമെന്ന് രാഹുൽ നിർദേശിച്ചു.
രണ്ടാം ദിവസം വൈകുന്നേരം വയനാട് ജില്ലയിലെ കാർഷികോൽപാദന കമ്പനികളുടെ പ്രതിനിധികളുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല, നബാർഡ് ഡി.ഡി.എം വി. ജിഷ എന്നിവരും ചർച്ചയിൽ പങ്കെടുത്തു. കാർഷികോൽപാദന കമ്പനികളുടെ വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് രാഹുൽഗാന്ധി പ്രതിനിധികൾക്ക് ഉറപ്പുനൽകി. വയനാട്ടിലെ തനത് ജൈവ ഉല്പന്നങ്ങൾക്ക് വിപണന സാധ്യത കൂടുതൽ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാവിയിലേക്കുള്ള വിശദമായ കർമപദ്ധതി തയാറാക്കാനും എം.പി നിർദേശിച്ചു. വയനാട് സന്ദർശനത്തിന് മുൻപ് പാരമ്പര്യകർഷകനായ ചെറുവയൽ രാമനെ കുറിച്ചുള്ള വീഡിയോ രാഹുൽ ട്വിറ്ററിൽ പങ്കുവെച്ചിരുന്നു.
ഇത്തവണത്തെ മണ്ഡല പര്യടനത്തിെൻറ ഭാഗമായി തൃശ്ശിലേരിയിലെ നെൽപ്പാടവും എം.പി സന്ദർശിച്ചു.നബാർഡിെൻറയും കൃഷി വകുപ്പിെൻറയും സാമ്പത്തിക- സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്ന തിരുനെല്ലി അഗ്രോ പ്രൊഡ്യൂസർ കമ്പനി അംഗങ്ങളായ കർഷകരുടെ പാടശേഖരം ആണ് രാഹുൽഗാന്ധി സന്ദർശിച്ചത്. വയനാട്ടിലെ പരമ്പരാഗത നെൽ കർഷകരുമായി അദ്ദേഹം സംവദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.