മൻമോഹനു വേണ്ടി രാജ്യസഭയിലേക്കൊരു ‘ചെന്നൈ എക്സ്പ്രസ്’
text_fieldsെചന്നൈ: രാഹുൽ-സ്റ്റാലിൻ സൗഹൃദത്തിെൻറ പാളത്തിൽ മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ങിനായി രാജ്യസഭയിലേക്കൊരു ‘ചെന്നൈ എക്സ്പ്രസ്’. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ ്രസ് പക്ഷത്തെ ഉറച്ച സഖ്യകക്ഷിയായ ഡി.എം.കെയുടെ പിന്തുണയിൽ മൻമോഹനെ തമിഴ്നാട്ടിൽനിന്ന് രാജ്യസഭയിലെത്തിക്കാൻ ആലോചന നടക്കുന്നതായാണ് റിപ്പോർട്ട്.
രാഹുൽ ഗാന്ധിയും ഡി.എം.കെ തലവൻ എം.കെ. സ്റ്റാലിനും തമ്മിലെ ഉറച്ച ബന്ധത്തിെൻറ പശ്ചാത്തലത്തിലാണ് പുതിയ വാർത്തകൾ. തമിഴ്നാട്ടിൽ അടുത്ത വർഷം ഒഴിവുവരുന്ന ആറു രാജ്യസഭാ സീറ്റുകളിൽ ഏതാനും എണ്ണം ജയിക്കാൻ ഡി.എം.കെക്ക് കഴിയും. കനിമൊഴിയാണ് നിലവിൽ സംസ്ഥാനത്തുനിന്നുള്ള ഡി.എം.കെയുടെ ഏക രാജ്യസഭാംഗം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കനിമൊഴി തൂത്തുക്കുടിയിൽനിന്ന് മത്സരിക്കുമെന്ന് കരുതപ്പെടുന്നതിനാൽ മുൻ പ്രധാനമന്ത്രിക്ക് വഴി സുഗമമാകുമെന്നാണ് പ്രതീക്ഷ.
അസമിൽനിന്നുള്ള രാജ്യസഭാംഗമായ മൻമോഹെൻറ കാലാവധിയും അടുത്ത വർഷം അവസാനിക്കുകയാണ്. വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരത്തിലെത്തിയ അസമിൽനിന്ന് രാജ്യസഭാ സീറ്റ് ജയിക്കുകയെന്നത് ബുദ്ധിമുട്ടായതിനാലാണ് മൻമോഹനായി പാർട്ടി സുരക്ഷിത സീറ്റ് അന്വേഷിക്കുന്നത്.
പുതിയ ആലോചന സംബന്ധിച്ച് ഇരു പാർട്ടികളും ഒൗദ്യോഗിക സ്ഥിരീകരണം നടത്തിയിട്ടില്ല. തെൻറ ആത്മകഥയുടെ പ്രകാശന ചടങ്ങിൽ ഇതു സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പുഞ്ചിരി മാത്രമായിരുന്നു മൻമോഹെൻറ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.