ട്വിറ്ററിൽ താരമായി സിവിൽ സർവിസ് നേടിയ രാഹുൽ മോദി
text_fieldsന്യൂഡൽഹി: ഇത്തവണത്തെ സിവിൽ സർവിസ് പരീക്ഷഫലം വന്നപ്പോൾ താരമായത് 420 ാം റാങ്കുകാരനായിരുന്നു. പരീക്ഷഫലം വന്നയുടൻ ഈ 420ാം റാങ്കുകാരെൻറ പേര് വൈറലായി. 'നൂറ്റാണ്ടിലെ ലയനം' എന്നായിരുന്നു ഈ പേരുകാരെൻറ വിശേഷണം. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ രാഹുലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മോദിയും ചേർന്ന രാഹുൽ മോദിയാണ് ഇപ്പോൾ താരം.
The merger of the century!#Rahulmodi pic.twitter.com/0vVhcn9pP5
— Anwar Shaikh (@iamandy1987) August 4, 2020
സിവിൽ സർവിസ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥിയാണ് രാഹുൽ മോദി. 6312980 റോൾ നമ്പറിൽ പരീക്ഷയെഴുതിയ രാഹുൽ മോദി സിവിൽ സർവിസ് കടമ്പ കടന്നതോടെ േപരുകൊണ്ട് വൈറലാകുകയായിരുന്നു.
#RahulModi
— CharanReddy⚡ (@CharanR57204959) August 4, 2020
Btw congratulations brother👏👏 pic.twitter.com/9h9JQcseAk
പേരിെൻറ വ്യത്യസ്തത കൊണ്ടുതന്നെ ട്വിറ്ററിൽ രാഹുൽ മോദി ഹാഷ്ടാഗ് ട്രെൻഡിങ്ങായി. തുടർന്ന് പ്രധാനമന്ത്രിയുടെയും രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ ഉപയോഗിച്ച ട്രോളുകളും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു. രാഷ്ട്രീയമായി രണ്ടു ചേരികളിൽ നിൽക്കുന്ന രണ്ടു പ്രധാന നേതാക്കളുടെ പേരുകൾ ഒരുമിച്ച് ചേർന്നതാണ് കൗതുകം.
Are you a Congress Supporter or BJP supporter?
— Tamils are Hindus - தமிழ் ஹிந்து (@56TamilHindu) August 4, 2020
#RahulModi be like : pic.twitter.com/LUGR59utMu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.