പ്രതിഷേധിക്കാനെത്തിയ ബി.ജെ.പിക്കാർക്കിടയിലേക്ക് രാഹുലിന്റെ മാസ് എൻട്രി; തടഞ്ഞ് സുരക്ഷാ ജീവനക്കാർ -VIDEO
text_fieldsഗുവാഹത്തി: ഭാരത് ജോഡോ ന്യായ് യാത്രക്കിടയിൽ പ്രതിഷേധിക്കാനെത്തിയ ബി.ജെ.പി പ്രവർത്തകർക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യാത്ര നടക്കുന്നതിനിടയിൽ പ്രതിഷേധവുമായി ബി.ജെ.പി പ്രവർത്തകർ എത്തുകയായിരുന്നു. കോൺഗ്രസ് പ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു.
ബി.ജെ.പി പ്രതിഷേധം നടക്കുന്നതിനിടെ അവർക്കിടയിലേക്ക് രാഹുൽ ഗാന്ധി ഇറങ്ങുകയായിരുന്നു. ഉടൻ തന്നെ പ്രശ്നത്തിൽ ഇടപ്പെട്ട രാഹുലിന്റെ സുരക്ഷാജീവനക്കാർ അദ്ദേഹത്തെ തിരികെ നിർബന്ധപൂർവം ബസിലേക്ക് കയറ്റിവിട്ടു. അസമിൽ ഭാരത് ജോഡോ യാത്രക്ക് നേരെ വ്യാപക ആക്രമണമാണ് ബി.ജെ.പി പ്രവർത്തകർ അഴിച്ചുവിടുന്നത്.
അതേസമയം, ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെ ഇന്നും ബി.ജെ.പി ആക്രമണമുണ്ടായിരുന്നു. ജുമുഗുർഹിതിൽ വെച്ചാണ് ജോഡോ യാത്രക്ക് നേരെ ആക്രമണമുണ്ടായതെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് അറിയിച്ചിരുന്നു. എക്സിലൂടെയാണ് ആക്രമണം സംബന്ധിച്ച വിവരങ്ങൾ കോൺഗ്രസ് നേതാവ് പുറത്തുവിട്ടത്.
ജുമുഗുർഹിതിൽ വെച്ച് തന്റെ വാഹനം ആക്രമിച്ചു. കാറിന്റെ വിൻഡ് ഷീൽഡിൽ ഒട്ടിച്ച ജോഡോ യാത്രയുടെ സ്റ്റിക്കറുകൾ നീക്കുകയും ചെയ്തു. കാറിലേക്ക് വെള്ളമൊഴിച്ച അവർ ജോഡോ യാത്രക്ക് നേരെ മുദ്രവാക്യം വിളിക്കുകയും ചെയ്തു. എന്നാൽ, സംയമനം പാലിച്ച ഞങ്ങൾ അവർക്ക് നേരെ കൈവീശി കടന്നു പോയെന്നും ജയ്റാം രമേശ് എക്സിൽ കുറിച്ചു. ആക്രമണത്തിന് പിന്നിൽ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയാണെന്നും ജയ്റാം രമേശ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.