Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ആർ.എസ്​.എസി​െൻറ വൃത്തികെട്ട പുരുഷാധിപത്യമാണ്​​ ബി.ജെ.പി എം.എൽ.എയുടെ പരാമർശത്തിൽ തെളിയുന്നതെന്ന്​​ രാഹുൽ
cancel
Homechevron_rightNewschevron_rightIndiachevron_rightആർ.എസ്​.എസി​െൻറ...

ആർ.എസ്​.എസി​െൻറ വൃത്തികെട്ട പുരുഷാധിപത്യമാണ്​​ ബി.ജെ.പി എം.എൽ.എയുടെ പരാമർശത്തിൽ തെളിയുന്നതെന്ന്​​ രാഹുൽ

text_fields
bookmark_border

പെൺകുട്ടികളെ മൂല്യങ്ങളും സംസ്​കാരവും പഠിപ്പിച്ചാൽ ബലാത്സംഗം ഉണ്ടാകില്ലെന്ന ബി.ജെ.പി എം.എൽ.എയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി. 'ആർ.എസ്​.എസി​െൻറ വൃത്തികെട്ട പുരുഷാധിപത്യ മനോനില ഇങ്ങനെയാണ്​ പ്രവർത്തിക്കുക, പുരുഷൻ ബലാത്സംഗങ്ങൾ ചെയ്യും. എന്നാൽ, സ്​ത്രീക​െളയാണ് മൂല്യങ്ങൾ പഠിപ്പിക്കേണ്ടത്​' -ബി.ജെ.പി എം.എൽ.എയുടെ പ്രസ്​താവനയുടെ വാർത്തക്കൊപ്പം രാഹുൽ ട്വീറ്റ്​ ചെയ്​തു.

ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ സുരേന്ദ്ര സിങ്ങാണ്​ ബലാത്സംഗങ്ങളിൽ പെൺകുട്ടികളെ കുറ്റപ്പെടുത്തി സംസാരിച്ചത്​. നല്ല മൂല്യങ്ങളും സംസ്​കാരവും മതാപിതാക്കൾ പെൺകുട്ടികളെ പഠിപ്പിക്കണമെന്നും എന്നാൽ, ഇത്തരം പ്രശ്​നങ്ങളുണ്ടാകില്ലെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്​. സവർണരുടെ പീഡനത്തിനിരയായി ഹാഥറസിലെ ദലിത്​ പെൺകുട്ടി കൊല്ലപ്പെട്ട സാഹചര്യത്തിലായിരുന്നു എം.എൽ.എയുടെ പ്രസ്​താവന. ബലാത്സംഗങ്ങളിൽ സർക്കാറിന്​ ഒന്നും ചെയ്യാനില്ലെന്നും മാതാപിതാക്കൾ പെൺകുട്ടികളെ നല്ലത്​ പഠിപ്പിച്ചാൽ മതിയെന്നുമായിരുന്നു എം.എൽ.എ പറഞ്ഞത്​.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hathras rapeBJPUttar PradeshRahul Gandhi
Next Story