ബി.ജെ.പി എം.എൽ.എയുടെ വീട്ടിലും റെയ്ഡ്; പണവും സ്വർണവും പിടിച്ചു
text_fieldsബംഗളൂരു: ചന്നഗിരി ബി.ജെ.പി എം.എൽ.എ എം. വിരുപക്ഷപ്പയുടെ (58) ദാവൻകരെയിലെ വസതിയിൽ ലോകായുക്ത സംഘം നടത്തിയ റെയ്ഡിൽ പണവും സ്വർണവും കണ്ടെടുത്തു. 16.5 ലക്ഷം രൂപയും രണ്ടു കിലോയിലേറെ സ്വർണവും 26 കിലോ വെള്ളിയുമാണ് കണ്ടെടുത്തത്. ലോകായുക്ത പൊലീസ് രജിസ്റ്റർ ചെയ്ത അഴിമതി കേസിൽ ഒന്നാം പ്രതിയായ വിരുപക്ഷപ്പ ഒളിവിലാണ്. കർണാടക അഡ്മിനിസ്ട്രേറ്റിവ് സർവിസ് ഉദ്യോഗസ്ഥനും എം.എൽ.എയുടെ മകനുമായ ബി.ഡബ്ലിയു.എസ്.എസ്.ബി ചീഫ് അക്കൗണ്ടന്റ് വി. പ്രശാന്ത് മദാൽ കേസിൽ രണ്ടാം പ്രതിയാണ്.
കരാറുകാരനിൽനിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇയാളെ ലോകായുക്ത സംഘം കൈയോടെ പിടികൂടിയിരുന്നു. പിന്നീട് ഓഫിസിൽ നടത്തിയ പരിശോധനയിൽ 2.2 കോടി രൂപയും ഡോളേഴ്സ് കോളനിയിലെ വസതിയിൽ നടത്തിയ റെയ്ഡിൽ 6.1 കോടി രൂപയും കണ്ടെടുത്തിരുന്നു. അഴിമതിക്കേസിൽ വെട്ടിലായതോടെ എം.എൽ.എ വിരുപക്ഷപ്പ കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ്സ് ലിമിറ്റഡ് ചെയർമാൻ പദവി രാജിവെച്ചിരുന്നു. ബി.ജെ.പി എം.എൽ.എ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബൊമ്മൈ സർക്കാറിനെതിരെ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു. ബംഗളൂരുവിൽ പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, വിരുപക്ഷപ്പ എം.എല്‍.എ കൈക്കൂലി കേസില്‍പെട്ടതിന് താൻ രാജി വെക്കില്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. സിദ്ധരാമയ്യ സര്‍ക്കാറിന്റെ കാലത്ത് 59 അഴിമതി കേസുകളുണ്ടായിരുന്നുവെന്നും എന്നാല്‍, ലോകായുക്തയെ ദുര്‍ബലപ്പെടുത്തിയതിനാല്‍ അന്വേഷണം നടന്നില്ലെന്നും ബൊമ്മെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.